Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
UK Special
  Add your Comment comment
മരണാനന്തര ചടങ്ങുകള്‍ ആചാരരഹിതം ആക്കണമെന്നാണ് മാര്‍പ്പാപ്പ ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്
Text By: UK Malayalam Pathram
പോപ്പ് ഫ്രാന്‍സിസിന്റെ മരണം സ്ഥിരീകരിക്കപ്പെട്ട ഉടനെ വത്തിക്കാന്‍ ഒമ്പത് ദിവസത്തെ ദുഃഖാചരണ കാലമായ Novendiale പ്രഖ്യാപിക്കും. ഈ കാലയളവില്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം സ്വകാര്യ ചാപ്പലിലേക്ക് മാറ്റും. അവിടെ വെളുത്ത കാസക്ക് (cassock ) ധരിപ്പിച്ച് സിങ്ക് പാളികളുള്ള മരംകൊണ്ട് നിര്‍മിച്ച പേടകത്തില്‍ കിടത്തും. സൈപ്രസ്, ലെഡ്, ഓക്, എന്നിവ ഉപയോഗിച്ചാണ് മുന്‍പ് ഈ മഞ്ചങ്ങള്‍ നിര്‍മിച്ചിരുന്നത്. എന്നാല്‍ 2024ല്‍ പോപ് ഫ്രാന്‍സിസ് സംസ്‌കാര നടപടിക്രമങ്ങളില്‍ മാറ്റം വരുത്തുകയായിരുന്നു.

അതുപോലെ തന്നെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ പൊതുദര്‍ശനത്തിനായി എംബാം ചെയ്ത ശരീരം ഉയര്‍ത്തിയ പീഠത്തിലോ കാറ്റാഫാള്‍ക്കിലോ (catafalque) സ്ഥാപിക്കുന്ന ചടങ്ങും ഉണ്ടായേക്കില്ല. ശരീരം പേടകത്തില്‍ കിടത്തി തന്നെയായിരിക്കാം പൊതുദര്‍ശനം. മരണാനന്തര ചടങ്ങുകള്‍ ആചാരരഹിതമാക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം പരിഗണിച്ചാണിത്.

മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ പോപ്പിന്റെ ഔദ്യോഗിക മുദ്യയായ ഫിഷര്‍മാന്‍സ് റിങ് തകര്‍ക്കുകയാണ് വത്തിക്കാരനിലെ രീതി. ഒരു മാര്‍പാപ്പയുടെ ഭരണ കാലം അവസാനിച്ചതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്ന് ഇത് എങ്ങനെ നശിപ്പിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ല. എന്നാല്‍ ഒരിക്കല്‍ തകര്‍ത്ത റിങ് പിന്നീട് ഉപയോഗിക്കപ്പെടുകയില്ല. മോതിരം ദുരുപയോഗം ചെയ്യുന്നത് തടയുകയും ഭരണകാലയളവ് അവസാനിച്ചുവെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
 
Other News in this category

 
 




 
Close Window