Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.7333 INR  1 EURO=111.3462 INR
ukmalayalampathram.com
Sat 09th May 2026
 
 
UK Special
  Add your Comment comment
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: യുകെയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നതായിരുന്നു പുതിയ ബജറ്റ് പ്രഖ്യാപനം. ഇതുമൂലം വലിയ സമ്മര്‍ദ്ദങ്ങളാണ് സംരഭകര്‍ക്ക് സൃഷ്ടിക്കുന്നത്. ജീവിത ചെലവ് ഉയരുന്ന അവസ്ഥയാണ്. ഇതിനിടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കാത്തതിലും വ്യാപകമായ അമര്‍ഷം ഉയരുന്നു. മോര്‍ട്ട്ഗേജ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് പലരും. ഇപ്പോഴിതാ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) ന്റെ പ്രവചനപ്രകാരം ഈ വര്‍ഷം തന്നെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചേക്കുമെന്നാണ്. പണപ്പെരുപ്പം ഉയര്‍ന്നാലും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് മൂന്നു തവണയെങ്കിലും കുറയ്ക്കുമെന്നാണ് ഐഎംഎഫ് പ്രവചിക്കുന്നത്.

വെള്ളത്തിനും ഊര്‍ജ്ജനിരക്കും വര്‍ദ്ധിക്കുമ്പോള്‍ പണപ്പെരുപ്പം താഴാന്‍ സാധ്യതയില്ല. 3.1 ശതമാനമാകും ബ്രിട്ടനിലെ പണപ്പെരുപ്പമെന്നാണ് പ്രവചനം. യുഎസിന്റെ വ്യാപാര താരിഫുകളും യുകെയെ ബാധിക്കുന്നുണ്ട്. എന്നാല്‍ വലിയ തിരിച്ചടിയാകില്ലെന്നാണ് റിപ്പോര്‍ട്ട് സൂചന നല്‍കുന്നത്. ഏതായാലും പലിശനിരക്ക് കുറഞ്ഞാല്‍ അത് വലിയൊരു ശതമാനം ജനങ്ങള്‍ക്കും ആശ്വാസമാകും. ഇത്തവണയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുമെന്ന് പ്രവചനങ്ങളും അഭ്യൂഹങ്ങളും ഉണ്ടായിരുന്നെങ്കിലും നടപടിയുണ്ടായില്ല. പലിശ നിരക്ക് കുറയുന്നത് മോര്‍ട്ട്‌ഗേജുകാര്‍ക്ക് ആശ്വാസമാകും.

 
Other News in this category

 
 




 
Close Window