കാണ്ഡഹാറില്‍ വിമാനം റാഞ്ചി മോചിതനാക്കിയ ആഗോള ഭീകരന്‍ മസൂദ്: ഇന്ത്യയുടെ ആക്രമണത്തില്‍ സ്വന്തക്കാരായ 10 പേര്‍ കൊല്ലപ്പെട്ടെന്ന് മസൂദ്
ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചയാളാണ് മസൂദ് അസര്‍. ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഇയാളുടെ കുടുംബത്തിലെ 10 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സംഭവ സമയത്ത് മസൂദ് അസര്‍ അവിടെ ഉണ്ടായിരുന്നു എന്ന കാര്യത്തില്‍ വ്യക്തതയില്ല. പാക് അധീന കശ്മീരിലെ അടക്കം ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സൈന്യം സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു. സ്വന്തക്കാരായ 14 പേരെ നഷ്ടപ്പെട്ടെന്നാണ് മസൂദ് അസ്ഹര്‍ പറയുന്നത്. സഹോദരിയും ഭര്‍ത്താവും രണ്ട് അനന്തരവന്‍മാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 94ല്‍ മസൂദ് കശ്മീരിലെ ഹര്‍ക്കത്തുല്‍ അന്‍സാര്‍ ഭീകരവാദികളുടെ ക്യാംപില്‍ വെച്ച് പിടിയിലായി. 5 കൊല്ലത്തോളം ജയിലില്‍ ആയിരുന്നു. തുരങ്കമുണ്ടാക്കി രക്ഷപ്പെടുന്നതിനിടെ പിടിയിലായെങ്കിലും കൂട്ടാളി വെടിയേറ്റ് മരിച്ചിരുന്നു. മസൂദിനെ രക്ഷിക്കാന്‍ താലിബാന്‍ പിന്തുണയോടെ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടായി. ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചി കാന്ധഹാറിലെത്തിച്ചു. മസൂദിനെയും മറ്റു മൂന്ന് കൂട്ടാളികളെയും അന്ന് ഇന്ത്യ കൈമാറി. 2000ല്‍ ജെയ്‌ഷെ മുഹമ്മദിന് മസൂദ് രൂപം കൊടുത്തു. |