ഗ്ലോസ്റ്ററിലെ സ്ട്രൗഡില്‍ താമസിക്കുന്ന മലയാളി നഴ്സ് വിന്‍സി കാഞ്ഞിരപറമ്പില്‍ വര്‍ഗീസ് അന്തരിച്ചു. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു വിന്‍സി. ഭര്‍ത്താവ് റിജു മോന് ജോസ്. വിന്‍സി - റിജു ദമ്പതികള്‍ക്ക് മൂന്നു പെണ്മക്കള് - മക്കള്‍ അന്ന മരിയ, ഏഞ്ചല്‍ മരിയ, ആഗ്ന മരിയ. ഇവര്‍ സ്കൂള്‍ വിദ്യാര്‍ഥികളാണ്. വിന്‍സി മണ്ണൂത്തി മൂക്കാട്ടുക്കര കുടുംബാംഗമാണ്. ഭര്‍ത്താവ് റിജു മോന് ജോസ് വടക്കഞ്ചേരി സ്വദേശിയാണ്.
സ്ട്രൗഡ് ആശുപത്രിയിലാണ് വിന്‍സി നഴ്സായി ജോലി ചെയ്തിരുന്നത്. യുകെയിലെത്തി ഒരു വര്‍ഷമായപ്പോഴേക്കും കാന്‍സര്‍ സ്ഥിരീകരിച്ചു. പിന്നീട് ചികിത്സയ്ക്കായി നാട്ടിലേക്കു തിരിച്ചു. നാട്ടില്‍ നിന്നു മരണ വിവരം അറിഞ്ഞ് റിജോയും കുട്ടികളും യുകെയില്‍ നിന്ന് നാട്ടിലേക്കു തിരിച്ചു. |