ടീം ബെല്‍ഫാസ്റ്റ് അച്ചായന്‍സ് ഒരുക്കുന്ന 'ഗന്ധര്‍വ്വ സന്ധ്യ' പഴമയിലെ പുതുമ തേടുന്ന മലയാളി സാംസ്‌കാരിക പരിപാടിയാണ്. ഹൃദയത്തിന്റെ ചെപ്പുകളില്‍ ഒളിമങ്ങാതെ സൂക്ഷിക്കുന്ന പാട്ടുകള്‍ കോര്‍ത്തിണക്കി ആസ്വാദകരുടെ മനസ്സില്‍ സന്തോഷത്തിന്റെ മയൂര നര്‍ത്തനം ഉറപ്പിക്കുന്ന ഗാനമേള.
നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ മികച്ച ഗായകരെ കണ്ടെത്തി കൃത്യമായ പരിശീലനം നല്‍കി വേദിയില്‍ എത്തിക്കുന്നത് ബെല്‍ഫാസ്റ്റ് ബ്ലൂ ഡയമണ്ട് മ്യൂസിക് ആണ്. ഒപ്പം ആസ്വാധകര്‍ക്കൊരുക്കുന്ന ഭക്ഷണത്തിലും പുതുമകള്‍ സമ്മാനിക്കുന്ന പരിപാടി ജൂണ്‍ 7നാണ് അരങ്ങേറുക.യുകെ യിലെ കുടിയേറ്റ മലയാളികള്‍ എന്നും നാടിന്റെ സംസ്‌കാരം പുക്കിള്‍കൊടി ബന്ധം പോലെ നില നിര്‍ത്തുന്നതിന്റെ തെളിവാണ് സഹൃദയരായ ഒരുപറ്റം ആളുകള്‍ ചേര്‍ന്ന് രൂപീകരിച്ച 'ടീം ബെല്‍ഫാസ്റ്റ് അച്ചായന്‍സ് ' എന്ന സംഘടനയാണ് പരിപാടിക്ക് പിന്നില്‍. |