നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. 900 വെഞ്ചേഴ്‌സ് എന്ന റിസോര്‍ട്ടില്‍ നിര്‍മിച്ചിരുന്ന ടെന്റ് ആണ് തകര്‍ന്ന് വീണത്. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 900 വെഞ്ചേഴ്‌സിന്റെ ടെന്റ് ഗ്രാമിലാണ് അപകടം ഉണ്ടായത്.
Also Read- സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
മരത്തടികള്‍ കൊണ്ട് നിര്‍മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നുവീണത്. മഴ പെയ്ത് മേല്‍ക്കൂരയ്ക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അവധിക്കാലം ആയതിനാല്‍ നിരവധി പേരാണ് വയനാട്ടില്‍ എത്തുന്നത്. റിസോര്‍ട്ടിന് ലൈസന്‍സ് ഉള്‍പ്പെടെ ഉണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. പരിക്കേറ്റ മൂന്നുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്. |