ലണ്ടന്‍: ലണ്ടനിലെ സൗത്താളില്‍ മലയാളി കുഴഞ്ഞു വീണ് മരിച്ചു. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ റെയ്മണ്ട് മൊറായിസ് (61) ആണ് വിട പറഞ്ഞത്. ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് ജോലി സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. പാരാമെഡിക്‌സ് സംഘമെത്തി പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. വെന്റിലേറ്ററില്‍ തുടരവേ കഴിഞ്ഞ ദിവസം മരണം സ്ഥിരീകരിച്ചു.
തിരുവനന്തപുരം സെന്റ് ഡൊമിനിക് വെട്ടുകാട് സ്വദേശിയായ ലൂര്‍ദ്ദ് മേരി റെയ്മണ്ട് ആണ് ഭാര്യ. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം നിരവധി വര്‍ഷങ്ങളായി സൗത്താളിലാണ് താമസിച്ചിരുന്നത്. ശ്രുതി, ശ്രേയസ് എന്നിവരാണ് മക്കള്‍. സംസ്‌കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. റെയ്മണ്ട് മൊറായിസിന്റെ ആകസ്മിക വിയോഗത്തില്‍ യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ്, ഭാരവാഹികളായ മനോജ് കുമാര്‍ പിള്ള, സുരേന്ദ്രന്‍ ആരക്കോട്ട്, ജിപ്‌സണ്‍ തോമസ്, സാംസണ്‍ പോള്‍, തേജു മാത്യൂസ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.