Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=115.9555 INR  1 EURO=98.3671 INR
ukmalayalampathram.com
Thu 12th Jun 2025
 
 
UK Special
  Add your Comment comment
യുകെയില്‍ രണ്ടു വര്‍ഷത്തിനിടെ മരിച്ചവരിലേറെയും 45 വയസ്സില്‍ താഴെയുള്ളവരെന്ന് പഠന റിപ്പോര്‍ട്ട്
Text By: UK Malayalam Pathram
യുകെയില്‍ 49 വയസ്സില്‍ താഴെയുള്ളവരുടെ മരണം ആകുലതയുണ്ടാക്കുന്നു. 50 വയസില്‍ താഴെയുള്ള ആളുകളുടെ മരണനിരക്ക് ആശങ്ക ഉയര്‍ത്തുന്ന വിധത്തില്‍ വളരുകയാണ്. 2019-ലെ കണക്കുകളെ അപേക്ഷിച്ച് മൂന്നിരട്ടിയാണ് വര്‍ദ്ധന. സ്ത്രീയും, പുരുഷനും തമ്മില്‍ ഈ കണക്കുകളില്‍ വ്യത്യാസമില്ലെന്നതും ഭയപ്പെടുത്തുന്നു. 22 രാജ്യങ്ങളിലെ കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നുമാണ് 'യുകെയുടെ ആരോഗ്യം ക്ഷയിക്കുന്നതായി' ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ & ട്രോപ്പിക്കല്‍ മെഡിസിന്‍ റിപ്പോര്‍ട്ടില്‍ കുറിച്ചത്.
പരുക്കേറ്റും, അപകടങ്ങളിലും, വിഷം കഴിച്ചുമുള്ള മരങ്ങളുടെ എണ്ണമാണ് ഉയരുന്നത്. ഇതില്‍ വലിയൊരു വിഭാഗവും അനധികൃത മയക്കുമരുന്നുകളുടെ ഉപയോഗം മൂലമാണ് സംഭവിക്കുന്നത്. മറ്റ് ധനിക രാജ്യങ്ങള്‍ ഇത്തരം പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ മെച്ചപ്പെടുത്തലുകള്‍ നടത്തുമ്പോള്‍ ബ്രിട്ടന്റെ സ്ഥിതി മോശമാണ്.
മയക്കുമരുന്ന്, ആത്മഹത്യ, അതിക്രമങ്ങള്‍ എന്നിവയിലൂടെ മരിക്കുന്ന ആളുകളുടെ എണ്ണമേറുന്നതാണ് ഇതിനു പിന്നില്‍. മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യുകെയുടെ ഈ അവസ്ഥ വളരെ മോശമായി മാറുന്നുവെന്ന് അന്താരാഷ്ട്ര പഠനങ്ങള്‍ വ്യക്തമാക്കുന്നു. കാന്‍സര്‍, ഹൃദ്രോഗം പോലുള്ള രോഗങ്ങള്‍ മൂലമുള്ള മരണസംഖ്യ കുറയ്ക്കാന്‍ രാജ്യത്തിന് സാധിക്കുമ്പോഴാണ് മറ്റ് വഴികള്‍ തടസം സൃഷ്ടിക്കുന്നത്.
 
Other News in this category

 
 




 
Close Window