കേരളവിഷന്‍ കേബിള്‍ ടിവി ഓപ്പറേറ്ററും മൂന്നാര്‍ ഗൂഡാര്‍വിള സ്വദേശിയും ഇപ്പോള്‍ കുറ്റിയാര്‍വാലിയില്‍ താമസിക്കുന്നതുമായ നിക്സണ്‍ എന്ന് വിളിക്കുന്ന രാജയും കുടുംബവും സഞ്ചരിച്ചിരിച്ചിരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിക്സണ്‍ രാജ, ഭാര്യ ജാനകി, മകള്‍ കൈമി എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നിക്സന്റെ മറ്റൊരു മകള്‍ ഗുരുതര പരിക്കുകളോടെ കാങ്കയം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവര്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം കാങ്കയത്തിന് പോയ ഇവര്‍ ഇന്ന് പുലര്‍ച്ചേ തിരിച്ചു മൂന്നാറിന് വരും വഴി കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. രാവിലെ ആറുമണിയോടെയായിരുന്നു അപകടമുണ്ടായത്. |