റാപ്പര്‍ വേടന്‍ സിനിമയില്‍ പാടുന്നു. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടന്‍ പാടുന്നത്. ചിത്രത്തില്‍ വേടന്‍ പാടിയ 'വാടാ വേടാ..' എന്ന പ്രോമോ ഗാനം ഇന്നലെ പുറത്തിറങ്ങി. ജേക്‌സ് ബിജോയിയാണ് ഗാനം ഒരുക്കിയത്. ചിത്രത്തിലെ ചില രംഗങ്ങളും ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെയ് 23നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ചിത്രത്തിലെ മറ്റ് ഗാനങ്ങളായ 'മിന്നല്‍വള..', 'ആടു പൊന്‍മയിലേ..' എന്നിവ ഇപ്പോഴും ട്രെന്‍ഡിങ്ങില്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസം റെക്കോഡിങ് പൂര്‍ത്തിയാക്കിയെന്ന സംവിധായകന്റെ ഇന്‍സ്റ്റ?ഗ്രാം പോസ്റ്റാണ് വേടന്‍ പാടുന്നത് ഉറപ്പിച്ചത്. വിവാദങ്ങള്‍ക്ക് ശേഷം വേടന്‍ വേദിയില്‍ എത്തിയപ്പോള്‍ വലിയ സ്വീകാര്യത ആണ് ആരാധകര്‍ നല്‍കിയത്. ഇനിയും പാടുമെന്നും ഈ സമയവും കടന്നുപോകുമെന്നും വേടന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ഇഷ്‌ക് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ ശ്രദ്ധിച്ച സംവിധായകന്‍ അനുരാജ് മനോഹരിന്റെ രണ്ടാമത്തെ ചിത്രമാണ് നരിവേട്ട. 'മറവികള്‍ക്കെതിരായ ഓര്‍മ്മയുടെ പോരാട്ടം' എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. |