കിങ്സ്?ലിന്‍: ബ്രിട്ടിഷ് രാജാവിന്റെയും ബിബിസിയുടെയും ആദരം ഒരു പോലെ റ്റിന്‍സി ജോസിനെ തേടിയെത്തിയത് മലയാളികള്‍ക്ക് അഭിമാനം നിമിഷങ്ങളാണ് സമ്മാനിച്ചത്. ക്വീന്‍ എലിസബത്ത് ആശുപത്രിയിലെ നഴ്‌സായ റ്റിന്‍സിയിലെ രാജ്യാന്തര നഴ്‌സിങ് ദിനാഘോഷത്തില്‍ കൊട്ടാരത്തില്‍ നടന്ന 'ഗാര്‍ഡന്‍ പാര്‍ട്ടി'യിലേക്ക് ക്ഷണിച്ചാണ് ചാള്‍സ് രാജാവ് ആദരിച്ചത്. ആതുരസേവന രംഗത്തെ മികവിനാണ് 'ബിബിസി ബ്രെവറി അവാര്‍ഡ്' റ്റിന്‍സിക്ക് ലഭിച്ചത്. ഇതേ തുടര്‍ന്നാണ് റ്റിന്‍സിയെ ലെയ്റ്റ്‌നന്റ് ഓഫ് കേംബ്രിജ്ഷയര്‍ കൊട്ടാരത്തിലേക്ക് ഗാര്‍ഡന്‍ പാര്‍ട്ടിയിലേക്ക് നാമനിര്‍ദേശം ചെയ്തത്. കേംബ്രിജ് കൗണ്ടിയില്‍ 'മേക്ക് എ ഡിഫറനന്‍സ്' അവാര്‍ഡ് വിഭാഗത്തില്‍ റ്റിന്‍സി സ്വയം മുന്നോട്ട് വന്ന സ്വന്തം ജീവിതകഥ പങ്കുവയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് റ്റിന്‍സിക്ക് 2024ല്‍ ബിബിസിയുടെ ധീരതയ്കുള്ള അവാര്‍ഡ് ലഭിച്ചത്. ബക്കിങ്ങാം കൊട്ടാരത്തില്‍ നടന്ന ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ രാജ കുടുംബത്തിന്റെ ആതിഥേയ സംഘത്തില്‍ ചാള്‍സ് രാജാവ്, കാമിലാ രാജ്ഞി, ആനി രാജകുമാരി, എഡ്വേര്‍ഡ് രാജകുമാരന്‍, തുടങ്ങിയ വിശിഷ്ട വ്യക്തികളും, ഒട്ടറെ പ്രമുഖരും പങ്കുചേര്‍ന്നിരുന്നു. 1860 മുതല്‍ പൊതുസമൂഹത്തില്‍ ശ്രദ്ധേമായ സംഭാവന നല്‍കിയവരെ ആദരിക്കുന്നതിനാണ് ഗാര്‍ഡന്‍ പാര്‍ട്ടികള്‍ രാജകുടുംബം സംഘടിപ്പിക്കുന്നത്. സമാന രോഗബാധിതര്‍ക്ക് പരിപാലനവും ഒത്തുചേരുവാനുള്ള, പ്ലാറ്റ്‌ഫോമും ക്രമീകരിക്കുന്നതിന് റ്റിന്‍സി ശ്രദ്ധേമായ സംഭാവനകള്‍ നല്‍കി. രോഗികള്‍ക്ക് സൗജന്യമായി മരുന്ന് ലഭിക്കുവാനുമായുള്ള ക്യാംപെയ്‌നും റ്റിന്‍സി നടത്തിയിട്ടുണ്ട്. മാത്രമല്ല, പാര്‍ക്കിന്‍സണ്‍ രോഗബാധിതരെ പരിപാലിക്കുന്നതിന് നിര്‍ണായക സംഭാവനയാണ് റ്റിന്‍സി നല്‍കിയിരിക്കുന്നത്. ജീവകാരുണ്യ സംഘടനയായ പാര്‍ക്കിന്‍സണ്‍ യുകെ' യെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലും മാധ്യമങ്ങളിലും പല തവണ റ്റിന്‍സി പ്രത്യക്ഷപ്പെട്ടു.
2019ല്‍ റ്റിന്‍സിക്ക് പാര്‍ക്കിന്‍സണ്‍സ് രോഗം സ്ഥിരീകരിച്ചു. സ്വപ്നങ്ങളും പ്രതീക്ഷങ്ങളും ജീവിതത്തിന്റെ വര്‍ണ്ണങ്ങളും നഷ്ടമായി. ഈ രോഗബാധിതരെയായ പലരെയും നേരില്‍ കണ്ടതിന്റെ ഓര്‍മകള്‍ ഏറെ അലോരസപ്പെടുത്തിയെന്ന് റ്റിന്‍സി പറഞ്ഞു. പക്ഷെ മേട്രനുമായി രോഗവിവരം പങ്കുവെക്കുകയും അവര്‍ നല്‍കിയ ഉപദേശങ്ങള്‍ ആത്മധൈര്യം വീണ്ടെത്തു പ്രത്യാശയോടെ മുന്‍പോട്ടുപോകനുള്ള കരുത്തു നല്‍കിയെന്ന് റ്റിന്‍സി കൂട്ടിച്ചേര്‍ത്തു. സഹോദരിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചപ്പോള്‍ ആത്മധൈര്യവും ശക്തിയും പകര്‍ന്ന് റ്റിന്‍സി താങ്ങുംതണലുമായി. ഇത്തവണ സഹോദരി റ്റിന്‍സിയുടെ ധൈര്യമായി. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും കൂട്ടുകാരുടെയും സഹപ്രവര്‍ത്തകരുടെയും ശക്തമായ പിന്തുണയോടെ 'ജീവിത താളം' തിരികെ പിടിക്കുവാന്‍ റ്റിന്‍സിക്ക് അധിക സമയം വേണ്ടിവന്നില്ല.
റ്റിന്‍സി ഇതോടെ പാര്‍ക്കിന്‍സണ്‍ രോഗത്തെ സംബന്ധിച്ച് വ്യക്തിപരമായ പഠനവും ഗവേഷണങ്ങളും നടത്തി. സ്വന്തം അനുഭവം പങ്കുവച്ചും ബോധവല്‍ക്കരണം നടത്തിയും പാര്‍ക്കിന്‍സന്‍സണ്‍ രോഗികള്‍ക്കിടയില്‍ പ്രതീക്ഷയുടെ പൊന്‍വിളക്കായി മാറുകയാണ് റ്റിന്‍സി. രോഗങ്ങള്‍ക്ക് റ്റിന്‍സിയെ ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ എന്നതില്‍ ഉപരി സുഹൃത്തയായി കാണുന്നു. സഹപ്രവര്‍ത്തകര്‍ റ്റിന്‍സിയെ സ്‌നേഹത്തോടെ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്നു. നിലവില്‍ പാര്‍ക്കിന്‍സണ്‍ രോഗം പൂര്‍ണ്ണമായി ഭേദമാക്കുന്നതിന് സാധിക്കുകയില്ല. പക്ഷേ നിലവിലുള്ള ചികിത്സാവിധി മുടക്കം കൂടാതെ കൃത്യമായി പാലിച്ചാല്‍ സങ്കീര്‍ണ്ണമാക്കാതെ നോക്കുവാന്‍ കഴിയും. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് ഒലിയപ്പുറം ഗ്രാമത്തില്‍ കാരികുന്നേല്‍ കുടുംബത്തിലെ ഏഴാം കുട്ടിയായിട്ടാണ് റ്റിന്‍സിയുടെ ജനനം. കോയമ്പത്തൂരെ ജെ.കെ കോളജില്‍ നിന്നും നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം കുറച്ചു വര്‍ഷങ്ങള്‍ നാട്ടില്‍ ജോലിചെയ്തു. 2008 ലാണ് റ്റിന്‍സി യുകെയില്‍ എത്തുന്നത്. ആദ്യ വര്‍ഷങ്ങള്‍ നഴ്‌സിങ് ഹോമില്‍ ജോലിചെയ്ത റ്റിന്‍സി 2014 ലാണ് കിങ്സ് ലിന്നിലെ ക്വീന്‍ എലിസബത്ത് ഹോസ്പിറ്റലില്‍ അക്യൂട്ട് മെഡിക്കല്‍ യൂണിറ്റില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലിക്കു കയറുന്നത്.
2019ല്‍ പാര്‍ക്കിന്‍സണ്‍ രോഗം സ്ഥിരീകരിച്ചു. 2020ല്‍ ബാന്‍ഡ് 6 ജൂനിയര്‍ നഴ്‌സായി സ്ഥാനകയറ്റം ലഭിച്ചു. നിശ്ചയദാര്‍ഢ്യവും മനക്കരുത്തുമാണ് റ്റിന്‍സിയെ ജീവിതത്തിലും കരിയറിലും മുന്നോട്ട് നയിച്ചത്. നിലവില്‍ അക്യൂട്ട് മെഡിക്കല്‍ യൂണിറ്റില്‍ ജൂനിയര്‍ നഴ്‌സാണ് റ്റിന്‍സി 'പാര്‍ക്കിന്‍സണ്‍സ് മെഡിക്കേഷന്‍ സേഫ്റ്റി ക്യാംപെയ്ന്‍ വര്‍ക്' ദേശീയ അവാര്‍ഡ്, 2023, 2025 കളിലായി പാര്‍ലിമെന്റില്‍ മൂന്നു തവണ സന്ദര്‍ശിക്കുവാന്‍ അവസരം എന്നിവ റ്റിന്‍സിയെ തേടിയെത്തിയിട്ടുണ്ട്. രണ്ടു തവണ ആഗോള പാര്‍ക്കിന്‍സണ്‍ ദിനാചരണങ്ങളുടെ ഭാഗമായി, 'പാര്‍ക്കിന്‍സണ്‍ യുകെ' യുടെ പ്രതിനിധിയായി പങ്കെടുത്തു. 2024 മുതല്‍ 2027 വരെ 'മെഡിക്കേഷന്‍ സേഫ്റ്റി പ്രോഗ്രാം' എന്‍എച്ച്എസ് ഇംഗ്ലണ്ട് യുകെ ആവിഷ്‌ക്കരിച്ചതില്‍ റ്റിന്‍സിക്കും പങ്കുണ്ട്. കേംബ്രിജ്ഷെയറിലെ വിസ്ബീചിലാണ് റ്റിന്‍സിയും കുടുംബവും താമസിക്കുന്നത്. കടുത്തുരുത്തി, ആയാംകുടി മണിയത്താറ്റ് കുടുംബാംഗം ബിനു ചാണ്ടിയാണ് ഭര്‍ത്താവ്. ഇവര്‍ക്ക് രണ്ടു ആണ്‍കുട്ടികളാണുള്ളത്. ഏറെ അംഗീകാരങ്ങള്‍ നേടുമ്പോഴും ലോകം അടക്കി ഭരിച്ചിരുന്ന ഇംഗ്ലിഷ് രാജവംശത്തിന്റെ ഇന്നത്തെ അധികാരിയായ ചാള്‍സ് രാജാവിന്റെയും രാജവംശത്തിന്റെയും ആതിഥേയത്വത്തില്‍ ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ പങ്കു ചേരുവാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനം തോന്നുന്നു. ആ കൂടിക്കാഴ്ചയുടെ ഓര്‍മകള്‍ എന്നും മനസ്സില്‍ സൂക്ഷിക്കുമെന്ന് വികാരഭരിതയായി റ്റിന്‍സി വെളിപ്പെടുത്തി.