Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=116.8497 INR  1 EURO=102.522 INR
ukmalayalampathram.com
Tue 11th Nov 2025
 
 
Teens Corner
  Add your Comment comment
മലയാളി നഴ്‌സിന് ബ്രിട്ടീഷ് രാജകൊട്ടാരത്തിന്റെ ആദരം: ആഗോള നഴ്‌സുമാര്‍ക്ക് അഭിമാനമായി നഴ്‌സ് ടിന്‍സി ജോസ്
Text By: UK Malayalam Pathram
ക്വീന്‍ എലിസബത്ത് ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സ് ടിന്‍സിക്ക് ബ്രിട്ടീഷ് കൊട്ടാരത്തില്‍ നടന്ന 'ഗാര്‍ഡന്‍ പാര്‍ട്ടി'യിലേക്ക് ക്ഷണം ലഭിച്ചു. ഇവിടെ വച്ചു നടന്ന രാജ്യാന്തര നഴ്‌സിങ് ദിനാഘോഷത്തില്‍ നഴ്‌സ് ടിന്‍സിയെ ബ്രിട്ടീഷ് രാജാവായ ചാള്‍സ് രാജാവ് ആദരിച്ചു. ആതുരസേവന രംഗത്തെ മികവിന് 'ബിബിസി ബ്രെവറി അവാര്‍ഡ്' ടിന്‍സിക്ക് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് റ്റിന്‍സിയെ ലെയ്റ്റ്‌നന്റ് ഓഫ് കേംബ്രിഡ്ജ്ഷെയര്‍ കൊട്ടാരത്തിലെ ഗാര്‍ഡന്‍ പാര്‍ട്ടിയിലേക്ക് നാമനിര്‍ദേശം ചെയ്തത്.
കോട്ടയം ജില്ലയിലെ കടുത്തുരുത്തി, ആയാംകുടി മണിയത്താറ്റ് കുടുംബാംഗം ബിനു ചാണ്ടിയാണ് ടിന്‍സിയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് രണ്ടു ആണ്‍കുട്ടികളാണുള്ളത്. കേംബ്രിഡ്ജ്ഷെയറിലെ വിസ്ബീചിലാണ് ടിന്‍സിയും കുടുംബവും താമസിക്കുന്നത്.
കേംബ്രിഡ്ജ് കൗണ്ടിയില്‍ 'മേക്ക് എ ഡിഫറനന്‍സ്' അവാര്‍ഡ് വിഭാഗത്തില്‍ റ്റിന്‍സി സ്വയം മുന്നോട്ട് വന്നു സ്വന്തം ജീവിതകഥ പങ്കുവയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് റ്റിന്‍സിക്ക് 2024ല്‍ ബിബിസിയുടെ ധീരതയ്കുള്ള അവാര്‍ഡ് ലഭിച്ചത്. ബക്കിങ്ഹാം കൊട്ടാരത്തില്‍ നടന്ന ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ രാജ കുടുംബത്തിന്റെ ആതിഥേയ സംഘത്തില്‍ ചാള്‍സ് രാജാവ്, കാമിലാ രാജ്ഞി, ആനി രാജകുമാരി, എഡ്വേര്‍ഡ് രാജകുമാരന്‍, തുടങ്ങിയ വിശിഷ്ട വ്യക്തികളും, ഒട്ടറെ പ്രമുഖരും പങ്കെടുത്തിരുന്നു. 1860 മുതല്‍ പൊതുസമൂഹത്തില്‍ ശ്രദ്ധേമായ സംഭാവന നല്‍കിയവരെ ആദരിക്കുന്നതിനാണ് ഗാര്‍ഡന്‍ പാര്‍ട്ടികള്‍ രാജകുടുംബം സംഘടിപ്പിക്കുന്നത്.

2019ല്‍ റ്റിന്‍സിക്ക് പാര്‍ക്കിന്‍സണ്‍സ് രോഗം സ്ഥിരീകരിച്ചു. സ്വപ്നങ്ങളും പ്രതീക്ഷങ്ങളും ജീവിതത്തിന്റെ വര്‍ണ്ണങ്ങളും നഷ്ടമായി. ഈ രോഗബാധിതരെയായ പലരെയും നേരില്‍ കണ്ടതിന്റെ ഓര്‍മകള്‍ ഏറെ അലോരസപ്പെടുത്തിയെന്ന് റ്റിന്‍സി പറഞ്ഞു. പക്ഷെ മേട്രനുമായി രോഗവിവരം പങ്കുവെക്കുകയും അവര്‍ നല്‍കിയ ഉപദേശങ്ങള്‍ ആത്മധൈര്യം വീണ്ടെത്തു പ്രത്യാശയോടെ മുന്‍പോട്ടുപോകനുള്ള കരുത്തു നല്‍കിയെന്ന് റ്റിന്‍സി പറയുന്നു.
സമാന രോഗബാധിതര്‍ക്ക് പരിപാലനവും ഒത്തുചേരുവാനുള്ള, പ്ലാറ്റ്‌ഫോമും ക്രമീകരിക്കുന്നതിന് റ്റിന്‍സി ശ്രദ്ധേമായ സംഭാവനകള്‍ നല്‍കി. രോഗികള്‍ക്ക് സൗജന്യമായി മരുന്ന് ലഭിക്കുവാനുമായുള്ള ക്യാംപെയ്‌നും റ്റിന്‍സി നടത്തിയിട്ടുണ്ട്. മാത്രമല്ല, പാര്‍ക്കിന്‍സണ്‍ രോഗബാധിതരെ പരിപാലിക്കുന്നതിന് നിര്‍ണായക സംഭാവനയാണ് റ്റിന്‍സി നല്‍കിയിരിക്കുന്നത്. ജീവകാരുണ്യ സംഘടനയായ പാര്‍ക്കിന്‍സണ്‍ യുകെ' യെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലും മാധ്യമങ്ങളിലും പല തവണ റ്റിന്‍സി പ്രത്യക്ഷപ്പെട്ടു.
2019ല്‍ പാര്‍ക്കിന്‍സണ്‍ രോഗം സ്ഥിരീകരിച്ചു. 2020ല്‍ ബാന്‍ഡ് 6 ജൂനിയര്‍ നഴ്‌സായി സ്ഥാനകയറ്റം ലഭിച്ചു. നിശ്ചയദാര്‍ഢ്യവും മനക്കരുത്തുമാണ് റ്റിന്‍സിയെ ജീവിതത്തിലും കരിയറിലും മുന്നോട്ട് നയിച്ചത്. നിലവില്‍ അക്യൂട്ട് മെഡിക്കല്‍ യൂണിറ്റില്‍ ജൂനിയര്‍ നഴ്‌സാണ് റ്റിന്‍സി. 'പാര്‍ക്കിന്‍സണ്‍സ് മെഡിക്കേഷന്‍ സേഫ്റ്റി ക്യാംപെയ്ന്‍ വര്‍ക്' ദേശീയ അവാര്‍ഡ്, 2023, 2025 കളിലായി പാര്‍ലമെന്റില്‍ മൂന്നു തവണ സന്ദര്‍ശിക്കുവാന്‍ അവസരം എന്നിവ റ്റിന്‍സിയെ തേടിയെത്തിയിട്ടുണ്ട്. രണ്ടു തവണ ആഗോള പാര്‍ക്കിന്‍സണ്‍ ദിനാചരണങ്ങളുടെ ഭാഗമായി, 'പാര്‍ക്കിന്‍സണ്‍ യുകെ' യുടെ പ്രതിനിധിയായി പങ്കെടുത്തു. 2024 മുതല്‍ 2027 വരെ 'മെഡിക്കേഷന്‍ സേഫ്റ്റി പ്രോഗ്രാം' എന്‍എച്ച്എസ് ഇംഗ്ലണ്ട് യുകെ ആവിഷ്‌ക്കരിച്ചതില്‍ റ്റിന്‍സിക്കും പങ്കുണ്ട്.
 
Other News in this category

 
 




 
Close Window