ലണ്ടന്‍: യുകെയിലെ പണപ്പെരുപ്പം ഏപ്രിലില്‍ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഊര്‍ജം, വെള്ളം തുടങ്ങിയ ആഭ്യന്തര ബില്ലുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് പണപ്പെരുപ്പം കുത്തനെ കൂടിയത്. പുറത്ത് വന്ന ഔദ്യോഗിക കണക്കുകള്‍ പ്രകാരം പണപ്പെരുപ്പം ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് . ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിന്റെ പ്രധാന അളവുകോല്‍, മാര്‍ച്ചില്‍ 2.6% ആയിരുന്നത്, ഏപ്രിലില്‍ 3.5% വര്‍ദ്ധിച്ചതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. 2024 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഏപ്രിലില്‍ രേഖപ്പെടുത്തിയത്. റഷ്യയുടെ യുക്രെയ്നിലെ പൂര്‍ണ്ണ തോതിലുള്ള അധിനിവേശത്തെത്തുടര്‍ന്ന് ഊര്‍ജ്ജ പ്രതിസന്ധി തുടങ്ങിയപ്പോള്‍, 2022 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും വലിയ വര്‍ധനവും രാജ്യം അഭിമുഖീകരിച്ചിരുന്നു. ഏപ്രിലില്‍ നിരവധി ഗാര്‍ഹിക ബില്ലുകളുടെ വാര്‍ഷിക വിലയില്‍ വന്‍ വര്‍ധനവ് ഉണ്ടായതിനാലും, ബിസിനസുകളില്‍ ഉയര്‍ന്ന നികുതി ചുമത്തുന്നതിന്റെയും, മിനിമം വേതനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതിനാലും സാമ്പത്തിക വിദഗ്ധര്‍ ഈ വര്‍ദ്ധനവ് നേരത്തെ പ്രതീക്ഷിച്ചിരുന്നു.
ഈ വര്‍ഷം മുഴുവന്‍ പണപ്പെരുപ്പം 3% ന് മുകളില്‍ തുടരുമെന്ന് വ്യാപകമായി പ്രതീക്ഷിക്കപ്പെടുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധനായ ഹ്യൂ പില്‍, വായ്പാ നിരക്കുകള്‍ വളരെ വേഗത്തില്‍ കുറച്ചതായി അറിയിച്ചിട്ടുണ്ട്. ഇത് അടിസ്ഥാന പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ 16 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 5.25% ല്‍ നിന്ന് വായ്പാ ചെലവ് കുറയ്ക്കാന്‍ തുടങ്ങിയതിനുശേഷം, ബാങ്ക് അതിന്റെ പ്രധാന പലിശ നിരക്ക് ഓരോ മൂന്ന് മാസത്തിലും കാല്‍ ശതമാനം വീതം കുറച്ചിരുന്നു. ഈ മാസം അത് 4.25% ആയി കുറച്ചു. ഈ വര്‍ഷം പണപ്പെരുപ്പം ബാങ്കിന്റെ ലക്ഷ്യത്തേക്കാള്‍ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, അടുത്ത വര്‍ഷം അത് കുറയുമെന്ന് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നുണ്ട്. യുഎസും യുകെയും തമ്മിലുള്ള സമീപകാല വ്യാപാര കരാര്‍ കാരണമാണ് ചുമത്തിയിരുന്ന പല നികുതികളും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒഴിവാക്കിയത്. എന്നിരുന്നാലും, പണപ്പെരുപ്പത്തിലെ കുത്തനെയുള്ള വര്‍ദ്ധനവ് 14 വര്‍ഷത്തിനിടെ ആദ്യമായി കഴിഞ്ഞ ജൂലൈയില്‍ അധികാരത്തില്‍ തിരിച്ചെത്തിയ ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന് ക്ഷീണമാകാനെ സാധ്യതയൊള്ളു.