ഇന്ത്യയിലെ ട്രെയിനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. ഓരോ കോച്ചിലും കുറഞ്ഞത് നാല് സിസിടിവി ക്യാമറകളാണ് സ്ഥാപിക്കുക. എന്‍ജിനുകളില്‍ 6 ക്യാമറകളും സ്ഥാപിക്കും. നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ ചില ട്രെയിനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ഇതില്‍ നിന്നും ലഭിച്ച അനുകൂല പ്രതികരണങ്ങളുടെ പശ്ചാത്തലത്തിലാണ് റെയില്‍വേ വ്യാപകമായി ക്യാമറകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും റെയില്‍വേ സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവും ഉള്‍പ്പെടെ നടത്തിയ യോഗത്തിന് ശേഷമാണ് ക്യാമറകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനമായത്.