|
യുകെയിലെ ഒഐസിസി - ഐഒസി സംഘടനകളുടെ ലയന ശേഷം ചുമതലയേല്‍ക്കുന്ന മൂന്നാമത്തെ യൂണിറ്റാണ് ഐഒസി അക്റിങ്ട്ടണ്‍. ചുമതല ഏല്‍പ്പിച്ചുകൊണ്ടുള്ള ഔദ്യോഗിക പത്രം യൂണിറ്റ് ഭാരവാഹികള്‍ക്ക് കൈമാറി.
ഔദ്യോഗിക ചടങ്ങുകള്‍ ഐഒസി (യുകെ) കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ് പങ്കെടുത്തു. അക്റിങ്ട്ടണ്‍ യൂണിറ്റ് പ്രസിഡന്റ് അരുണ്‍ ഫിലിപ്പോസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് ജിജി ജോസ്, ജനറല്‍ സെക്രട്ടറി അമല്‍ മാത്യു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കീര്‍ത്തന, ആശ ബോണി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി
ഞായറാഴ്ച നടന്ന ഔദ്യോഗിക പ്രഖ്യാപനത്തോടെ ഒ ഐ സി സിയുടെ ബാനറില്‍ പ്രവര്‍ത്തിച്ചിരുന്ന അക്റിങ്ട്ടണ്‍ യൂണിറ്റ് ഐ ഒ സി യൂണിറ്റായി മാറ്റപ്പെട്ടു. കേരള ചാപ്റ്റര്‍ മിഡ്ലാന്റസ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും അക്റിങ്ട്ടണ്‍ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍.
സ്‌കോട്ട്ലന്റ്, പീറ്റര്‍ബറോ യൂണിറ്റുകളാണ് നേരത്തെ ഔദ്യോഗികമായി ചുമതലയേറ്റെടുത്ത മറ്റു യൂണിറ്റുകള്‍. |