|
പ്രസ്റ്റണിലെ ചോര്‍ളിയിലെ പ്രശസ്തമായ പാര്‍ക്ക് ഹാള്‍ ഹോട്ടല്‍ ആന്റ് സ്പായില്‍ ഒരുമിച്ചുകൂടി നെയ്യശ്ശേരി കുടുംബാംഗങ്ങള്‍. ജൂലായ് അഞ്ചിന് രാവിലെ 10 മണിയോടു കൂടി സംഗമത്തിനു തുടക്കമായി. ജാസ്മിന്‍ ആലിലക്കുഴിയില്‍ ആലപിച്ച പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച സംഗമം തുടര്‍ന്ന് ബിജു പീറ്റര്‍ പടിഞ്ഞാറേക്കുറ്റ് യോഗത്തിന് എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും സ്വാഗതം ആശംസിക്കുകയും ഫാ. അജീഷ് ജോര്‍ജ്ജ് പാറേക്കല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു.
തുടര്‍ന്നുള്ള വേളയില്‍ ജിജി പി പാറക്കല്‍, ബിനോച്ചന്‍ അരഞ്ഞാണിയില്‍ എന്നിവര്‍ ആശംസകള്‍ നേരുകയും ചെയ്തു. ജിജി പാറക്കലിന്റെ ഓര്‍മ്മകളില്‍ നിന്നും സ്മരിക്കപ്പെട്ട നെയ്യശ്ശേരിയുടെ ഉള്‍ക്കാഴ്ചകളും ചരിത്രവം വിസ്മൃതിയിലാണ്ടുപോയ ചില ഓര്‍മ്മക്കുറിപ്പുകളും എല്ലാവരും മണിക്കൂറുകളോളം ആസ്വദിച്ചു. കോവിഡിനു ശേഷം നിശ്ചലമായ അവസ്ഥയില്‍ ആയിരുന്ന നെയ്യശ്ശേി നിവാസികളെ വീണ്ടും ഒരുമിച്ചുചേര്‍ക്കുവാന്‍ ബിനോച്ചന്‍ അര്‍ത്തായിയുടെ നേതൃത്വത്തില്‍ ബിജു പടിഞ്ഞാറേക്കുറ്റ്, ഫാ. അജീഷ് പാറേക്കല്‍, ടെസ്സി വെട്ടിക്കാട് എന്നിവരുടെ കഠിന പരിശ്രമത്തിന്റെ ഫലസമാപ്തിയാണ് ഇങ്ങനെ വീണ്ടും ഒരു ഒത്തുചേരല്‍ സാധ്യമായത്.
അതിരുചികരമായ കേരളാ ഭക്ഷണവും കഴിച്ച് വൈകിട്ട് 6.30ന് യോഗം സമാപിച്ചു. ഫോട്ടോഗ്രാഫര്‍ മെബിന്‍ മുണ്ടക്കല്‍ പകര്‍ത്തിയ ഫോട്ടോ ഷൂട്ട് എല്ലാവര്‍ക്കും പ്രത്യേക വിരുന്നായിരുന്നു. 2026 ഫെബ്രുവരി 14ന് വീണ്ടും സംഗമിക്കാന്‍ തീരുമാനിക്കുകയും ഫാ. അജീഷ് പാറേക്കല്‍ രക്ഷാധികാരിയും സിബി പുത്തന്‍കുളം, മനോജ് അരഞ്ഞാണിയില്‍, മെബിന്‍ മുണ്ടക്കല്‍, ലിന്‍സി സാംസണ്‍ എന്നിവര്‍ കോര്‍ഡിനേ്റേഴ്സായും നിശ്ചയിച്ചുകൊണ്ട് സംഗമം സമാപിച്ചു. |