|
കെസ്ഗ്രേവ് മില്ലേനിയം സ്പോര്‍ട്സ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൂറോളം കുംടുംബങ്ങള്‍ പങ്കെടുത്തു. രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച ആഘോഷ പരിപാടികള്‍ വൈകുന്നേരം എട്ട് മണി വരെ നീണ്ടു.
വ്യത്യസ്തവും രുചികരവുമായ ഭക്ഷണമായിരുന്നു പരിപാടിയുടെ പ്രധാന ആകര്‍ഷണം. വിവിധയിനം നോണ്‍ വെജ് ഇനങ്ങളുടെ ബാര്‍ബിക്യു വിഭവങ്ങള്‍ കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ആസ്വദിച്ചു. ഉച്ചയ്ക്കത്തെ വിഭവസമൃദ്ധമായ ഭക്ഷണത്തിന് ശേഷം വൈകുന്നേരത്തെ നാടനും അല്ലാത്തതുമായ സ്നാക്സ് ഇപ്സ്വിച്ച് മലയാളികള്‍ക്ക് വേറിട്ട അനുഭവമായി. നാടന്‍ വാഴയിലയില്‍ വിളമ്പിയ പുഴുക്ക് എല്ലാവര്‍ക്കും ഗൃഹാതുരമായ അനുഭവം സമ്മാനിച്ചു.
കെസിഎ സംഘടിപ്പിച്ച കായിക മത്സരങ്ങളായിരുന്നു ആഘോഷങ്ങളുടെ മറ്റൊരാകര്‍ഷണം. ട്രഷര്‍ ഹണ്ട്, വടംവലി തുടങ്ങി ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന കായിക ഇനങ്ങള്‍ പരിപാടിയുടെ കൊഴുപ്പു കൂട്ടി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദമ്പതിമാര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിലായിരുന്നു കായിക മത്സരങ്ങള്‍. നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കളും പരിപാടികളില്‍ ഏറെ ആഹ്ളാദം കണ്ടെത്തി. ആഘോഷങ്ങള്‍ക്ക് പുറമെ ഇപ്സ്വിച്ചിലെ മലയാളി കുടുംബങ്ങളുടെ ഒത്തുചേരലിനും കൂട്ടായ്മയ്ക്കും കെസിഎയുടെ പരിപാടി വേദിയായി.
ജൂലെ അഞ്ചിന് നടന്ന പരിപാടികള്‍ക്ക് കെസിഎ പ്രസിഡന്റ് സാം ജോണ്‍, വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ വര്‍ഗീസ്, സെക്രട്ടറി സുജ മനോജ്, ജോയിന്റ് സെക്രട്ടറി ശോഭ സജി, ട്രഷറര്‍ സാജന്‍ ഫിലിപ്പ്, പിആര്‍ഒ സിജോ ഫിലിപ്പ് സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ ജെയിംസ് ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി. |