|
കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍,ക്ഷേത്ര മേല്‍ശാന്തി അഭിജിത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍, പരമ്പരാഗത രീതിയില്‍ ബലി തര്‍പ്പണചടങ്ങ് നടത്തപ്പെടുന്നു. ബലി തര്‍പ്പണത്തിന് ശേഷം ഭക്തജനങ്ങള്‍ക്ക് തിലഹവനം, പിതൃപൂജ തുടങ്ങിയ വഴിപാടുകള്‍ നടത്തുന്നതിനുള്ള അവസരവും സൗകര്യവും ഉണ്ടാവുന്നതാണ്.
ചരിത്രപ്രസിദ്ധമായ റോച്ചെസ്റ്ററിലെ, ആചാരപരമായും ആത്മീയമായും സുപ്രധാനമായ മെഡ്വേ നദിയുടെ വിശിഷ്ടതയും പവിത്രതയും നിറഞ്ഞ തീരത്തിലാണ് ബലി തര്‍പ്പണ ചടങ്ങ് നടത്തപ്പെടുന്നത്.
പൂജാരി വടക്കേവെളിയില്ലം വിഷ്ണുരവി തിരുമേനിയുടെ കാര്‍മികത്വത്തില്‍ തിലഹവനം പൂജരി താഴൂര്‍ മന ഹരിനാരായണന്‍ തിരുമേനിയുടെ മേല്‍നോട്ടത്തില്‍ അതേ ദിവസം പ്രത്യേക ക്ഷേത്രപൂജകള്‍ നിര്‍വഹിക്കപ്പെടും. ബലി തര്‍പ്പണത്തിന് ശേഷം ഭക്തജനങ്ങള്‍ക്ക് കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ക്ഷേത്രദര്‍ശനം നടത്താനും വഴിപാടുകള്‍ നടത്താനും അവസരം ലഭിക്കും.
For further details Contact: Tel: 07838 170203 / 07985 245890
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. |