Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.1057 INR  1 EURO=104.9098 INR
ukmalayalampathram.com
Tue 09th Dec 2025
 
 
Teens Corner
  Add your Comment comment
ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരുക്ക്: ഒരു മാസം പൂര്‍ണ വിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍
Text By: UK Malayalam Pathram
സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിംഗ്' ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന് പരുക്കേറ്റു. പുറത്തേറ്റ പരുക്കിനെ തുടര്‍ന്ന് യു.എസില്‍ ചികിത്സ തേടിയ ഷാരൂഖ് ഇപ്പോള്‍ കുടുംബത്തോടൊപ്പം യു.കെയിലെ വീട്ടില്‍ വിശ്രമത്തിലാണ്. എന്നാല്‍ ഈ പരുക്ക് ഗുരുതരമല്ലെന്നും താരം വേഗത്തില്‍ സുഖം പ്രാപിച്ചുവരികയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
മുംബൈയിലെ ഗോള്‍ഡന്‍ ടുബാക്കോ സ്റ്റുഡിയോയില്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഷാരൂഖിന് പരുക്കേറ്റത്. ഒരു മാസത്തെ പൂര്‍ണ്ണ വിശ്രമമാണ് താരത്തിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നേരത്തെ നിശ്ചയിച്ചിരുന്ന ശ്രീലങ്കന്‍ യാത്ര ഷാരൂഖ് മാറ്റിവച്ചു. 'കിംഗ്' സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. സെപ്റ്റംബറില്‍ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
Other News in this category

 
 




 
Close Window