പ്രകാശ് വര്‍മ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. മോഹന്‍ലാലിന്റെ അഭിനയമികവും തനതായ സംവിധാന ശൈലിയും ചേര്‍ന്ന് പുതിയ ലെവല്‍ പരസ്യം.
Text By: UK Malayalam Pathram
പരമ്പരാഗത പരസ്യ രീതികളെ വെല്ലുവിളിച്ച്, പുതുമ ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ക്ക് ഈ പരസ്യം വേറിട്ടൊരനുഭവമാണ് സമ്മാനിക്കുന്നത്. ചലച്ചിത്ര ലോകത്ത് മാത്രമല്ല, പരസ്യ രംഗത്തും ഈ താര -സംവിധായക കൂട്ടുകെട്ട് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
Watch Video: -
പുതിയ വിന്‍സ്‌മേര ജുവല്‍സ് പരസ്യം മോഹന്‍ലാലിന്റെ വ്യത്യസ്തമായ ഭാവങ്ങളും അവതരണവും കൊണ്ട് ശ്രദ്ധേയമാണ്. പതിവ് ആഭരണ പരസ്യങ്ങളില്‍ നിന്ന് മാറി, കൂടുതല്‍ സൂക്ഷ്മവും നൂതനവുമായൊരു അവതരണമാണ് ഇതില്‍ കാണാന്‍ കഴിയുന്നത്.
മോഹന്‍ലാല്‍ സാര്‍ റോക്കിംഗ് എന്നാണ് ചലച്ചിത്ര നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബു അഭിപ്രായപ്പെട്ടിരിക്കുന്നത്. എല്ലാ പുരുഷന്‍മാരിലുമുള്ള സ്‌ത്രൈണതയെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു മോഹന്‍ലാല്‍. എന്തൊരു അവിശ്വസനീയമായ പരസ്യമാണ് ഇത് എന്നും ഖുശ്ബു അഭിപ്രായപ്പെടുന്നു.
മോഹന്‍ലാല്‍ നായകനായ ''തുടരും'' എന്ന ചിത്രത്തില്‍ പ്രതിനായകനായി അഭിനയിച്ച് അടുത്തിടെ ശ്രദ്ധേയനായ പ്രകാശ് വര്‍മ്മ, പരസ്യചിത്രീകരണ രംഗത്തെ പ്രമുഖനാണ്. വോഡാഫോണിന്റെ ഐതിഹാസികമായ 'സൂസൂ' പരസ്യങ്ങള്‍, ഐഫോണ്‍, നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകള്‍ക്ക് വേണ്ടിയും ഷാരൂഖ് ഖാനെ പോലുള്ള ബോളിവുഡ് താരങ്ങളെയും വെച്ച് അദ്ദേഹം പരസ്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.