|
ആകര്‍ഷകമായ സമ്മാനങ്ങളാണ് വിജയികള്‍ക്കായി സമീക്ഷ ഒരുക്കിയിരുന്നത്. iPhone 16E, Samsung 50' 4K TV, ON Running Shoes, Russel Hobbes Microwave Oven, £50 Gift Card കൂടാതെ അഞ്ചു പ്രോത്സാഹന സമ്മാനങ്ങളും വിജയികള്‍ക്ക് ലഭിച്ചു.
റാഫിള്‍ ടിക്കറ്റിലൂടെ സമാഹരിച്ച തുകയുടെ ഒരു ഭാഗം നാട്ടില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കും. ഒന്നാം സമ്മാനമായ IPhone 16E കരസ്ഥമാക്കാന്‍ ഭാഗ്യം ലഭിച്ചത് ഷൂസ്ബറിയില്‍ നിന്നുള്ള ജെയ്സണ്‍ (Ticket Number- S 4112), രണ്ടാം സമ്മാനം Samsung 50' 4K TV നോര്‍ത്താംപ്ടണില്‍ നിന്നുള്ള ആന്റോ (Ticket Number - S 2475), മൂന്നാം സമ്മാനം 150 പൗണ്ട് വിലമതിക്കുന്ന ON RUNNING SHOES ലെസ്റ്ററില്‍ നിന്നുള്ള ബോബി (Ticket Number - S 2972), നാലാം സമ്മാനം RUSSELL HOBBS MICROWAVE OVEN ലണ്ടന്‍ഡെറിയില്‍ നിന്നുള്ള രാജിവ് (Ticket Number - S 0393), അഞ്ചാം സമ്മാനം £50 GIFT CARD ചെംസ്ഫോര്‍ഡില്‍ നിന്നുള്ള പെരുമ്പ നായകന്‍ മഹാലിംഗം (Ticket Number - S 3794) എന്നിവര്‍ നേടി.
ബെഡ്ഫോര്‍ഡില്‍ നിന്നുള്ള മിധുന്‍ (Ticket Number - S0435), ഈസ്റ്റ്ഹാമില്‍ നിന്നുള്ള രമ്യ (Ticket Number - S 4046), നോട്ടിങ്ങ്ഹാമില്‍ നിന്നുള്ള ജീവന്‍ (Ticket Number - S 3212), എക്സിറ്ററില്‍ നിന്നുള്ള ജസ്റ്റിന്‍ (Ticket Number - S 4153), ഷോപ്പ്ഷെയറില്‍ നിന്നുള്ള സജി ജോര്‍ജ് (Ticket Number - S 1009) എന്നിവര്‍ പ്രോത്സാഹന സമ്മാനമായ 10 കിലോ അരിക്ക് അര്‍ഹരായി. സമീക്ഷ യുകെ സംഘടിപ്പിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എന്നും അകമഴിഞ്ഞ പിന്തുണ നല്‍കി വിജയിപ്പിച്ചിട്ടുള്ള യുകെയിലെ മലയാളി സമൂഹത്തിന് സമീക്ഷയുടെ ഭാരവാഹികള്‍ നന്ദി അറിയിച്ചു. |