|
സൗദി അറേബ്യയിലെ പ്രിന്‍സ് അല്‍ വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ അല്‍ സൗദ് അന്തരിച്ചു. 20 വര്‍ഷത്തോളം കോമയില്‍ കിടന്നശേഷമാണ് അന്ത്യം. 2005 ല്‍ ലണ്ടനില്‍ ഉണ്ടായ ഒരു വാഹനാപകടത്തെ തുടര്‍ന്നാണ് അദ്ദേഹം കോമയിലായത്. 36 വയസ്സായിരുന്നു അല്‍ വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ അല്‍ സൗദിന്.
1990 ഏപ്രിലില്‍ ജനിച്ച അല്‍ വലീദ് രാജകുമാരന്‍, പ്രമുഖ സൗദി രാജകുമാരനും കോടീശ്വരനായ അല്‍ വലീദ് ബിന്‍ തലാലിന്റെ അനന്തരവനുമായ ഖാലിദ് ബിന്‍ തലാല്‍ അല്‍ സൗദ് രാജകുമാരന്റെ മൂത്ത മകനായിരുന്നു. പതിനഞ്ചാമത്തെ വയസ്സില്‍, യുകെയിലെ ഒരു സൈനിക കോളേജില്‍ പഠിക്കുമ്പോള്‍, യുവ രാജകുമാരന് ഒരു ദാരുണമായ റോഡപകടത്തില്‍ തലച്ചോറിന് ഗുരുതരമായ പരിക്കുകളും ആന്തരിക രക്തസ്രാവവും ഉണ്ടായി.
അടിയന്തര വൈദ്യ ഇടപെടലും അമേരിക്കയില്‍ നിന്നും സ്‌പെയിനില്‍ നിന്നുമുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ ഇടപെടലും ഉണ്ടായിരുന്നിട്ടും, അദ്ദേഹത്തിന് ഒരിക്കലും പൂര്‍ണ്ണ ബോധം വീണ്ടെടുക്കാനായില്ല. അപകടത്തെത്തുടര്‍ന്ന്, അദ്ദേഹത്തെ റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റി, അവിടെ ഏകദേശം രണ്ട് പതിറ്റാണ്ടോളം തുടര്‍ച്ചയായ വൈദ്യ പരിചരണത്തില്‍ അദ്ദേഹം ലൈഫ് സപ്പോര്‍ട്ടില്‍ തുടര്‍ന്നു. |