|
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി. ജനാധിപത്യത്തിനും നീതിക്കും വേണ്ടി അക്ഷീണം ശബ്ദം ഉയര്‍ത്തിയ നേതാവാണ് വി എസെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ദരിദ്രര്‍ക്കും അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി അദ്ദേഹം നിലകൊണ്ടു. പരിസ്ഥിതി പൊതുജന ക്ഷേമം തുടങ്ങിയ വിഷയങ്ങളില്‍ രാഷ്ട്രീയത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുവെന്ന് രാഹുല്‍ ?ഗാന്ധി പറഞ്ഞു. അദേഹ?ത്തിന്റെ വിയോ?ഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായി രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഉച്ച കഴിഞ്ഞ് 3.20നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആണ് മരണം. തിരുവനന്തപുരത്ത് ഇന്ന് രാത്രി മുതല്‍ മൃതദേ?ഹം പൊതുദര്‍ശനത്തിന് വെക്കും. ശേഷം നാളെ രാവിലെ 9 മണി മുതല്‍ തിരുവനന്തപുരം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം നാഷണല്‍ ഹൈവേ വഴി ആലപ്പുഴയിലേക്ക് തിരിക്കും. |