|
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ബാനറില്‍ നിന്നുള്ള പന്ത്രണ്ടാമത്തെ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സിജു വില്‍സണ്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്നു. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ 'ബാംഗ്ലൂര്‍ ഹൈ' എന്നാണ്. 'സേ നോ ടു ഡ്രഗ്‌സ്' എന്ന ശക്തമായ സന്ദേശം നല്‍കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ റിലീസ് ബാംഗ്ലൂരിലെ സിയോണ്‍ ഹില്‍സ് ഗോള്‍ഫ് കോഴ്സില്‍ നടന്നു.
താരങ്ങളും അണിയറപ്രവര്‍ത്തകരും സന്നിഹിതരായ ചടങ്ങില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് എം.ഡി. സി.ജെ. റോയ്, സംവിധായകന്‍ വി.കെ. പ്രകാശ്, ഷൈന്‍ ടോം ചാക്കോ എന്നിവരും മറ്റു താരങ്ങളും ചടങ്ങിന്റെ പൂജാ, ലോഞ്ച് ചടങ്ങില്‍ പങ്കെടുത്തു.
സംവിധായകന്‍ വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ബാംഗ്ലൂര്‍ ഹൈയില്‍ മികച്ച താരനിരയാണ് അണിനിരക്കുന്നത്. ഷൈന്‍ ടോം ചാക്കോ, സിജു വില്‍സണ്‍, അനൂപ് മേനോന്‍, ഐശ്വര്യ മേനോന്‍, റിയ റോയ്, ഷാന്‍വി ശ്രീവാസ്തവ, അശ്വിനി റെഡ്ഡി, ബാബുരാജ്, അശ്വിന്‍ ജോസ്, പ്രശാന്ത് അലക്‌സാണ്ടര്‍, റിനോഷ് ജോര്‍ജ്, വിനീത് തട്ടില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. |