|
'വേട്ടുവം' എന്ന ചിത്രത്തിന്റെ സംഘട്ടനരം?ഗം ചിത്രീകരിക്കുന്നതിനിടെ കാര്‍ അപകടത്തില്‍പെട്ടാണ് സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് രാജു മരിച്ചത്. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന സിനിമയ്ക്കിടെ ആയിരുന്നു അപകടം. മോഹന്‍രാജിന്റെ കുടുംബത്തിന് സഹായവുമായെത്തിയിരിക്കുകയാണ് നടന്മാരായ സൂര്യയും ചിമ്പുവും. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിജയ് സാറിന്റെ മിക്ക ചിത്രങ്ങളിലും മോഹന്‍രാജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്ടിആര്‍ സാര്‍ ഫോണ്‍ ചെയ്ത് വിവരം തിരക്കി. തൊട്ടടുത്തദിവസം തന്നെ വലിയൊരു സംഖ്യയുടെ ചെക്കുമായി വന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് കൊടുക്കണം എന്ന് പറഞ്ഞു. മോഹന്‍രാജിന്റെ കുട്ടികളുടെ പഠനച്ചെലവ് മുഴുവന്‍ ഏറ്റെടുക്കാമെന്ന് സൂര്യ സാറിന്റെ മാനേജര്‍ അറിയിച്ചിട്ടുണ്ടെന്നും സില്‍വ പറഞ്ഞു. താരങ്ങളുടെ ഈ പിന്തുണ സിനിമാരംഗത്ത്, പ്രത്യേകിച്ച് അപകടകരമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന സ്റ്റണ്ട് കലാകാരന്മാര്‍ക്കിടയില്‍ വലിയ ചലനമുണ്ടാക്കിയിട്ടുണ്ട്.
സംഘട്ടന സംവിധായകന്‍ സ്റ്റണ്ട് സില്‍വയാണ് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍രാജിന്റെ കുടുംബത്തിന് താരങ്ങള്‍ നല്‍കിയ സഹായത്തെക്കുറിച്ച് പറഞ്ഞത്. മോഹന്‍രാജിന് അപകടം സംഭവിച്ചെന്നറിഞ്ഞപ്പോള്‍ ആദ്യം ഫോണ്‍ ചെയ്തത് നടന്‍ ആര്യയാണ്. വിജയ് സാര്‍ ഫോണ്‍ ചെയ്ത് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. |