Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.1057 INR  1 EURO=104.9098 INR
ukmalayalampathram.com
Tue 09th Dec 2025
 
 
Teens Corner
  Add your Comment comment
മദ്യത്തിന് അടിമയായെന്ന് തിരിച്ചറിഞ്ഞിട്ടും അയാളുമായി ബന്ധം തുടര്‍ന്നു. 17 വര്‍ഷം ഒരുമിച്ചു ജീവിച്ചു. മദ്യപിച്ചാല്‍ അയാള്‍ വല്ലാതെ ദേഷ്യപ്പെടും - ജീവിതത്തിലൂടെ കടന്നുപോയ അവസ്ഥകളെക്കുറിച്ചു തുറന്നു പറയുന്നു നടി ശുഭാംഗി ആത്രെ.
Text By: UK Malayalam Pathram
അംഗൂരി ഭാഭി എന്നറിയപ്പെടുന്ന നടി ശുഭാംഗി ആത്രെ തന്റെ ജീവിതത്തിലൂടെ കടന്നുപോയ ചില അവസ്ഥകളെക്കുറിച്ചു തുറന്നു പറഞ്ഞിരിക്കുകയാണ്.

ഈ വര്‍ഷം ഏപ്രിലിലാണ് ഇവരുടെ മുന്‍ഭര്‍ത്താവ് പിയൂഷ് പുരി അന്തരിച്ചത്. അയാള്‍ക്കൊപ്പമുള്ള വേദനാജനകമായ ജീവിതത്തെക്കുറിച്ചാണ് അവര്‍ വെളിപ്പെടുത്തിയത്. വിവാഹം കഴിഞ്ഞതിനു ശേഷമാണ് പിയൂഷ് മദ്യപാനിയാണെന്ന് അറിഞ്ഞതെന്നും കോളേജ് പഠനകാലത്ത് അവന്‍ മദ്യപിക്കാന്‍ തുടങ്ങിയിരുന്നുവെങ്കിലും കാലക്രമേണ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയായിരുന്നുവെന്നും ശുഭാംഗി ആത്രെ.

മദ്യത്തിന് അടിമയായെന്ന് തിരിച്ചറിഞ്ഞിട്ടും അവര്‍ താന്‍ അയാളുമായുള്ള ബന്ധം സംരക്ഷിക്കാന്‍ ശ്രമിച്ചു. തങ്ങള്‍ 17 വര്‍ഷം ഒന്നിച്ചുജീവിച്ചുവെന്നും നടി പറയുന്നു. ജോലിത്തിരക്കിലായതിനാല്‍ ഇയാളുടെ മദ്യപാനത്തിന്റെ തീവ്രത എത്രത്തോളം ഉണ്ടെന്ന് തിരിച്ചറിഞ്ഞില്ല. മകള്‍ ആഷി അച്ഛന്റെ മദ്യപാന ശീലങ്ങളെക്കുറിച്ച് പറയുമായിരുന്നു.

മദ്യപിച്ചാല്‍ അയാള്‍ വല്ലാതെ ദേഷ്യപ്പെടും. കോവിഡ് സമയത്ത് വീട്ടിലിരുന്നപ്പോഴാണ് അത് അടുത്തുകണ്ട് ബോധ്യപ്പെട്ടതെന്നും ശുഭാംഗി ആത്രെ. 2018 ല്‍ പീയൂഷ് മുടി മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് വിധേയനായിരുന്നു. അതിന്റെ ഭാ?ഗമായാണ് സ്റ്റിറോയിഡുകള്‍ കഴിക്കാന്‍ തുടങ്ങിയത്. അതിനൊപ്പം അമിതമായ മദ്യപാനവും തുടര്‍ന്നു.

അത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ കൂടുതല്‍ വഷളാക്കി. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു, ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഒരു മാറ്റവും ഉണ്ടായില്ല. ഒടുവില്‍ സ്വന്തം മാനസികാരോഗ്യം കണക്കിലെടുത്ത് 2020 ല്‍ ശുഭാംഗി വേര്‍പിരിയാന്‍ തീരുമാനിച്ചു.

വിവാഹമോചനത്തിനുശേഷവും സാമ്പത്തികമായി പിന്തുണച്ചു. പക്ഷെ എന്നിട്ടും മദ്യപാനത്തിന് ഒരു കുറവും ഉണ്ടായില്ലെന്ന് ശുഭാംഗി ആത്രെ പറയുന്നു. മുന്‍ ഭര്‍ത്താവിനെ മിസ് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ശുഭാംഗി വികാരാധീനയായി.

ഭര്‍ത്താവ് മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് നടന്ന അവസാന സംഭാഷണവും അവര്‍ ഓര്‍ത്തു. ദയവായി സുഖം പ്രാപിക്കൂ എന്ന് ഞാന്‍ അവനോട് പറഞ്ഞുകൊണ്ടിരുന്നു. അത് ഒന്നിലധികം അവയവങ്ങളുടെ തകരാറാണെന്നും മദ്യമാണ് കാരണമെന്നും ഞാന്‍ മനസ്സിലാക്കി എന്നും അവര്‍ പങ്കുവെച്ചു.

മുടി മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് വിധേയനായതിനു പിന്നാലെയാണ് ഭര്‍ത്താവ് സ്റ്റിറോയിഡുകള്‍ കഴിക്കാന്‍ തുടങ്ങിയത്. വിവാഹമോചനത്തിനുശേഷവും അയാള്‍ക്ക് ചികിത്സയ്ക്കും മറ്റുമുള്ള പണം നല്‍കിയിരുന്നെന്ന് നടി പറഞ്ഞു.
 
Other News in this category

 
 




 
Close Window