|
വലിയ വിവാദമായി മാറിയ അവരുടെ അറസ്റ്റ് ഉണ്ടാവുന്നത്. അതും ഒരു പ്രശസ്ത പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും ബാംഗ്ലൂരിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്നും ഇവര്‍ അനാശാസ്യ പ്രവര്‍ത്തനത്തില്‍ വ്യാപൃതമായ ഒരു റാക്കറ്റിന്റെ കണ്ണി എന്ന നിലയില്‍ പിടിക്കപ്പെടുകയായിരുന്നു. ഇതോടു കൂടി അവരുടെ കരിയര്‍ മാധ്യമവിചാരണയ്ക്ക് പാത്രമായി. ഒരു സോഫ്റ്റ്വെയര്‍ കമ്പനി സി.ഇ.ഒയുടെ പങ്കാളിത്തവും ഈ റാക്കറ്റിനുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായി.
അതെല്ലാം തന്നെ വൈകാരികമായി തളര്‍ത്തിയെന്നും യമുന പറഞ്ഞു. ഒരുവേള ജീവനൊടുക്കിയാലോ എന്നുപോലും ചിന്തിച്ചിരുന്നു. വര്‍ഷങ്ങളോളം, അഭിനയമേഖലയില്‍ നിന്നും പ്രേമ എന്ന യമുന അപ്രത്യക്ഷയായി. അവരെ പിന്നീട് കാണുന്നത് ഇക്കൊല്ലമാണ്. സീരിയല്‍ അഭിനയത്തിലൂടെ ഒരിക്കല്‍ നഷ്ടമായ കരിയര്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണവര്‍. ഇടിവിയിലാണ് ഈ സീരിയല്‍ പ്രക്ഷേപണം ചെയ്യുക. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ പകരംവെക്കാനില്ലത്ത പേരായിരുന്നു ഇവരുടേത്. ബംഗളുരുവിലെ കന്നഡ സംസാരിക്കുന്ന കുടുംബത്തിലെ അംഗമായാണ് യമുനയുടെ ജനനം. |