|
റഷ്യയുടെ കിഴക്കന്‍ പ്രദേശമായ കാംചക്ക പ്രവിശ്യയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ശതമായ പ്രകമ്പനം ഉണ്ടായതിനെത്തുടര്‍ന്ന് റഷ്യ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി.റഷ്യയിലെ സെവെറോ-കുറില്‍സ്‌ക് മേഖലയില്‍ സുമാനിത്തിരകള്‍ ആഞ്ഞടിച്ചതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാംചക്കയ്ക്ക് തൊട്ടുപിന്നാലെ പെട്രോപാവ്‌ലോവ്‌സ്‌ക് പ്രദേശത്തും പ്രകമ്പനം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. 6.9 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനങ്ങളാണ് രേഖപ്പെടുത്തിയത്.
പസഫിക് സമുദ്രത്തിലെ പെട്രോപാവ്‌ലോവ്‌സ്-കംചാറ്റ്‌സ്‌കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റര്‍ അകലത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂചലനത്തിന്റെ തീവ്രതയില്‍ ജപ്പാനിലും സുനാമിത്തിരകള്‍ ആഞ്ഞടിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ജപ്പാനിലെ ഹൊക്കൈഡോ മേഖലയില്‍ സുനാമിത്തിര ആഞ്ഞടിച്ചതായുള്ള റിപ്പോര്‍ട്ടും ഉണ്ട്. ഇതേത്തുടര്‍ന്ന് ഫുകുഷിമ ആണവനിലയത്തിലെ ജിവനക്കാരെ ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 2011-ല്‍ ജപ്പാനില്‍ ആഞ്ഞടിച്ച സുനാമിയില്‍ ആണവകേന്ദ്രം തകര്‍ന്നിരുന്നു. |