|
71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജവാന്‍ എന്ന സിനിമയിലെ അഭിനയത്തിന് ഷാരൂഖ് ഖാനും 12th ഫെയില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. മിസിസ് ചാറ്റര്‍ജി vs നോര്‍വേ എന്ന ചിത്രത്തിലെ അഭിനയത്തിന് റാണി മുഖര്‍ജി മികച്ച നടിക്കുള്ള അവാര്‍ഡും നേടി. മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡ് 12th ഫെയിലിനാണ്( സിവിധാനം:വിധു വിനോദ് ചോപ്ര). ഐപിഎസ് ഓഫീസര്‍ മനോജ് കുമാര്‍ ശര്‍മ്മയുടെ യഥാര്‍ത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് 12th ഫെയില്‍. അനുരാഗ് പതക് എഴുതിയ 12th ഫെയില്‍ എന്ന പുസ്തകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുദീപ്‌തോ സെന്‍ ആണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം( ചിത്രം: ദി കേരള സ്റ്റോറി) |