|
71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ മലയാളി തിളക്കം. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉര്‍വശിയെ മികച്ച സഹനടിയായും പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവനെ മികച്ച സഹനടനായും തിരഞ്ഞെടുത്തു. ഉര്‍വശിയുടെ രണ്ടാമത്തെ ദേശീയ പുരസ്‌കാരമാണ്. 2005 ല്‍ അച്ചുവിന്റെ 'അമ്മ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യ ദേശീയ പുരസ്‌കാരം.
വിജയരാഘവന് ആദ്യമായാണ് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. ഇതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു. |