|
കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി യുകെയിലെ വിവിധ സാംസ്‌കാരിക വേദികളില്‍ കലാ സംഭാവനകള്‍ നല്‍കി വരുന്ന നോര്‍ത്താംപ്ടണിലെ നടനം നൃത്ത വിദ്യാലയത്തിലെ പന്ത്രണ്ട് വിദ്യാര്‍ത്ഥിനികള്‍ ഈ വരുന്ന ഒക്ടോബര്‍ നാലിന് ഭരതനാട്യത്തില്‍ തങ്ങളുടെ അരങ്ങേറ്റം കുറിക്കുകയാണ്. വര്‍ഷങ്ങളോളം നീണ്ട കഠിനാധ്വാനത്തിനു ശേഷം ചിലങ്കയണിയുന്ന ഈ കലാകാരികളെ അനുഗ്രഹിക്കുവാനും അവരോടൊപ്പം കലാപരിപാടികള്‍ അവതരിപ്പിക്കുന്ന എണ്‍പതോളം കലാകാരികളെയും പാട്ടുകരെയും പ്രോത്സാഹിപ്പിക്കുവാനും നിങ്ങളേവരുടെയും സഹായ സഹകരണങ്ങള്‍ സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. കൃത്യം മൂന്നു മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ അനവധി നൃത്തങ്ങളും ഗാനങ്ങളും അരങ്ങു നിറക്കും. ഏവരെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു. |