Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.0214 INR  1 EURO=105.02 INR
ukmalayalampathram.com
Sun 11th Jan 2026
 
 
സിനിമ
  Add your Comment comment
അബിഷന്‍ ജീവിന്ത്, അനശ്വര രാജന്‍ അഭിനയിക്കുന്ന 'വിത്ത് ലവ്' 2026 റിലീസ് ഫെബ്രുവരി 6 ന്
Text By: UK Malayalam Pathram
സൗന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോണ്‍ ഫിലിംസ്, എംആര്‍പി എന്റര്‍ടെയ്ന്‍മെന്റുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന 'വിത്ത് ലവ്'എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. എംആര്‍പി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നസറത്ത് പാസിലിയനും, മഗേഷ് രാജ് പാസിലിയനും ചേര്‍ന്നാണ് സൗന്ദര്യ രജനീകാന്തിനൊപ്പം ഈ ചിത്രം നിര്‍മ്മിക്കുന്നത്. അബിഷന്‍ ജീവിന്ത്, അനശ്വര രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ 'വിത്ത് ലവ്' 2026, ഫെബ്രുവരി 6 ന് ആഗോള റിലീസായെത്തും. ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് മദന്‍. പുതുവര്‍ഷ ആശംസകളേകുന്ന ഒരു പുത്തന്‍ പോസ്റ്റര്‍ പുറത്ത് വിട്ട് കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.

ഒരു ഫീല്‍ ഗുഡ് റൊമാന്റിക് എന്റര്‍ടെയ്നര്‍ ആയി ഒരുക്കിയ ചിത്രത്തിലെ ' അയ്യോ കാതലേ' എന്ന ഗാനം അടുത്തിടെ പുറത്ത് വന്നിരുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ നേരത്തെ പുറത്തു വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പുതിയ കാലഘട്ടത്തിലെ യുവത്വത്തിന്റെ ജീവിതമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അത് കൃത്യമായി പ്രതിഫലിപ്പിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസറിന് യുവ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകരണമാണ് ലഭിച്ചത്.

ഈ വര്‍ഷത്തെ തമിഴിലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ 'ടൂറിസ്റ്റ് ഫാമിലി'യുടെ വമ്പിച്ച വിജയത്തെത്തുടര്‍ന്ന്, അതിന്റെ സംവിധായകന്‍ അബിഷന്‍ ജീവിന്ത് ഈ റൊമാന്റിക് ഡ്രാമയിലൂടെ ആദ്യമായി നായകനായി എത്തുകയാണ്. ലവര്‍, ടൂറിസ്റ്റ് ഫാമിലി എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയി ജോലി ചെയ്ത മദന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

പ്രണയം, കോമഡി എന്നിവ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചന ടൈറ്റില്‍ ടീസറും ഗാനവും നല്‍കുന്നുണ്ട്. ഗുഡ് നൈറ്റ്, ലവര്‍, ടൂറിസ്റ്റ് ഫാമിലി എന്നിവയുള്‍പ്പെടെ നിരവധി ഹിറ്റുകള്‍ നല്‍കി ശ്രദ്ധ നേടിയ നിര്‍മ്മാണ കമ്പനിയാണ്, ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിനായി, സൗന്ദര്യ രജനീകാന്തിന്റെ സിയോണ്‍ ഫിലിംസുമായി സഹകരിക്കുന്ന എംആര്‍പി എന്റര്‍ടൈന്‍മെന്റ്. ഹരിഷ് കുമാര്‍, കാവ്യാ അനില്‍, സച്ചിന്‍ നാച്ചിയപ്പന്‍, തേനി മുരുഗന്‍, ശരവണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ച്, ഓഡിയോ ലോഞ്ച് തീയതികള്‍ ഉടന്‍ പുറത്ത് വിടും.
Advertisement

ഛായാഗ്രഹണം- ശ്രേയസ് കൃഷ്ണ, സംഗീതം- ഷോണ്‍ റോള്‍ഡന്‍, എഡിറ്റിംഗ്- സുരേഷ് കുമാര്‍, കലാസംവിധാനം- രാജ്കമല്‍, കോസ്റ്റ്യൂം ഡിസൈന്‍- പ്രിയ രവി, അസോസിയേറ്റ് പ്രൊഡ്യൂസര്‍- വിജയ് എം. പി., എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എ. ബാലമുരുകന്‍, ഗാനരചന- മോഹന്‍ രാജന്‍, സൌണ്ട് മിക്‌സിംഗ്- സുരന്‍ ജി, സൌണ്ട് ഡിസൈന്‍- സുരന്‍ ജി- എസ്. അളഗിയകൂത്തന്‍, ഡിഐ- മാങ്കോ പോസ്റ്റ്, കളറിസ്റ്റ്- സുരേഷ് രവി, സി. ജി- രാജന്‍, ഡബ്ബിംഗ് സ്റ്റുഡിയോ- സൌണ്ട്‌സ് റൈറ്റ് സ്റ്റുഡിയോ, ഡബ്ബിംഗ് എഞ്ചിനീയര്‍- ഹരിഹരന്‍ അരുള്‍മുരുകന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഡി പ്രശാന്ത്, പ്രൊഡക്ഷന്‍ മാനേജര്‍- ആര്‍ജെ സുരേഷ് കുമാര്‍, പബ്ലിസിറ്റി ഡിസൈനര്‍- ശരത് ജെ സാമുവല്‍, ടൈറ്റില്‍ ഡിസൈന്‍- യദു മുരുകന്‍, പബ്ലിസിറ്റി സ്റ്റില്‍സ്- ജോസ് ക്രിസ്റ്റോ, സ്റ്റില്‍സ്- മണിയന്‍, സഹസംവിധായകന്‍- ദിനേശ് ഇളങ്കോ, സംവിധാന ടീം- നിതിന്‍ ജോസഫ്, ഹരിഹര തമിഴ്‌സെല്‍വന്‍, ബാനു പ്രകാശ്, നവീന്‍ എന്‍. കെ., ഹരി പ്രസാദ്, തങ്കവേല്‍, പിആര്‍ഒ- ശബരി.
 
Other News in this category

 
 




 
Close Window