Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=110.6807 INR
ukmalayalampathram.com
Thu 16th Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മുഖ്യമന്ത്രി തര്‍ക്കത്തിനിടെ കണ്ണൂരില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് ചലനം; സുധാകരന്റെ വീട്ടിലെ യോഗം മാറ്റിവെച്ചു
reporter

കണ്ണൂര്‍: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള വിവാദം കടുക്കുന്നതിനിടെ കെസി വേണുഗോപാല്‍-കെ സുധാകരന്‍ വിഭാഗങ്ങളുടെ സംയുക്ത ഗ്രൂപ്പ് യോഗം കണ്ണൂരില്‍ ചര്‍ച്ചയായി. കെ സുധാകരന്റെ വീട്ടില്‍ വിളിച്ച യോഗം മാധ്യമങ്ങള്‍ സ്ഥലത്തെത്തിയതോടെ അവസാന നിമിഷം മാറ്റിവെച്ചതായി സൂചന. മുന്‍ ഡിസിസി ഭാരവാഹികള്‍, കെപിസിസി നേതാക്കള്‍, കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികള്‍ തുടങ്ങി നിരവധി പേര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നായിരുന്നു വിവരം. നിശ്ചയിച്ച പ്രകാരം ചില നേതാക്കള്‍ സുധാകരന്റെ വീട്ടിലെത്തുകയും ചെയ്തു.

കൂടാളി മണ്ഡലം പ്രസിഡന്റ് ശ്രീപ്രസാദ്, മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എല്‍.ജി. ദയാനന്ദ്, ഡിസിസി സെക്രട്ടറി വി.ആര്‍. പ്രസാദ് എന്നിവരാണ് സ്ഥലത്തെത്തിയത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയതോടെ യോഗം ഒഴിവാക്കുകയും നേതാക്കള്‍ മടങ്ങുകയും ചെയ്തു. വ്യക്തിപരമായ സന്ദര്‍ശനത്തിനായാണ് എത്തിയതെന്നായിരുന്നു നേതാക്കളുടെ വിശദീകരണം. അതേസമയം, കെ മുരളീധരന്‍, കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കണ്ണൂരില്‍ ഗ്രൂപ്പ് യോഗം ചര്‍ച്ചയായത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള നീക്കങ്ങള്‍ക്കിടെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത വീണ്ടും സജീവമാകുന്നുവെന്ന സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ സംഭവത്തെ വിലയിരുത്തുന്നത്.

 
Other News in this category

 
 




 
Close Window