ലണ്ടന്‍: കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍ കൈക്കലാക്കിയ കുട്ടിപ്പീഡകനായ വാര്‍ത്താ അവതരാകന്‍. സംഭവം അറിഞ്ഞിട്ടും പൂഴ്ത്തിവച്ച ബിബിസി വെട്ടിലായി. വാര്‍ത്താ അവതാരകന്‍ ഹവ് എഡ്വാര്‍ഡ്സ് കുട്ടിപ്പീഡകനാണെന്ന് പോലീസ് കണ്ടെത്തി. ഇതോടെയയാണ് ബിബിസി വെട്ടിലായിരിക്കുന്നത്. മറ്റൊരു ലൈംഗിക കുറ്റവാളിയെ കുറിച്ച് അന്വേഷിക്കുകയായിരുന്ന വെയില്‍സ് ഡിറ്റക്ടീവുമാരാണ് ഹവ് എഡ്വാര്‍ഡ്സിന്റെ മുഖം മൂടി പുറത്ത് കൊണ്ടുവന്നത്. 62-കാരനായ എഡ്വാര്‍ഡ്സ് ഇപ്പോള്‍ കുട്ടികളുടെ 41 അശ്ലീല ചിത്രങ്ങള്‍ തയ്യാറാക്കിയ കുറ്റങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. ഇതില്‍ ഒന്‍പത് വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടിയുടെ രണ്ട് ലൈംഗിക വീഡിയോകളുമുണ്ട്. ബിബിസിയില്‍ രാജകീയ, രാഷ്ട്രീയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നയിച്ചിരുന്ന വാര്‍ത്താ അവതാരകന്‍ കുട്ടിപ്പീഡകനാണെന്ന് വെയില്‍സിലെ പോലീസ് അബദ്ധവശാല്‍ കണ്ടെത്തുകയായിരുന്നു. ഈ കുറ്റവാളിയുമായി ബിബിസി താരം നടത്തിയ വാട്സ്ആപ്പ് ചാറ്റാണ് ഞെട്ടിക്കുന്ന വിവരം പുറത്തെത്തിച്ചത്.
വെയില്‍സിലെ മറ്റൊരു കുട്ടിപ്പീഡകന്‍ 25-കാരനായ അലക്സ് വില്ല്യംസിനെ കുറിച്ച് അന്വേഷിക്കവെയാണ് ഡിറ്റക്ടീവുമാര്‍ എഡ്വാര്‍ഡ്സിലേക്ക് എത്തിയത്. വില്ല്യമിന്റെ ഫോണില്‍ നിന്നുമുള്ള വാട്സ്ആപ്പ് ചാറ്റിലാണ് അഞ്ച് കുട്ടികളുടെ പിതാവായ എഡ്വാര്‍ഡ്സിന്റെ ചാറ്റും പോലീസ് കണ്ടെടുക്കുന്നത്. കഴിഞ്ഞ നവംബറില്‍ ഇയാള്‍ അറസ്റ്റിലായെന്ന് അറിഞ്ഞിരുന്നതായി ബിബിസി ഇപ്പോള്‍ സമ്മതിക്കുന്നു. എന്നാല്‍ ഏപ്രില്‍ മാസത്തില്‍ എഡ്വാര്‍ഡ്സ് രാജിവെയ്ക്കുന്നത് വരെ 479,000 പൗണ്ട് ശമ്പളം നല്‍കുന്നതില്‍ മാധ്യമ കോര്‍പ്പറേഷന് യാതൊരു തെറ്റും കണ്ടെത്താന്‍ കഴിഞ്ഞില്ല. അശ്ലീല ചിത്രങ്ങളുമായി ബന്ധപ്പെട്ട് കേസ് ചുമത്തിയിരുന്നെങ്കില്‍ നേരത്തെ തന്നെ പുറത്താക്കുമായിരുന്നുവെന്നാണ് കോര്‍പ്പറേഷന്‍ ഇപ്പോള്‍ അവകാശപ്പെടുന്നത്.