Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 10th Sep 2024
 
 
UK Special
  Add your Comment comment
ഇംഗ്ലീഷ് ചാനലില്‍ അനധികൃത കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി ഗര്‍ഭിണിയടക്കം 12 പേര്‍ മരിച്ചു
reporter

ലണ്ടന്‍: ഇംഗ്ലിഷ് ചാനലില്‍ അനധികൃത കുടിയേറ്റക്കാരുടെ ബോട്ടു മുങ്ങി മരിച്ചത് ഗര്‍ഭിണിയും കുട്ടികളും ഉള്‍പ്പെടെ 12 പേര്‍. കടലില്‍ മുങ്ങിയ ബോട്ടില്‍നിന്നും അമ്പതോളം പേരെ കോസ്റ്റ് ഗാര്‍ഡും പൊലീസും നാവികസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. രണ്ടുപേരെ ഇനിയും കാണാനില്ല. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ബോട്ടിലുണ്ടായിരുന്നവരില്‍ ഏറെപേരും സ്ത്രീകളാണ്. ഇവരില്‍ എട്ടുപേര്‍ക്ക് മാത്രമാണ് ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നത്. ബോട്ടിന് ഉള്‍ക്കൊള്ളാവുന്നതിന്റെ ഇരട്ടിയിലധികം പേരാണ് ഇതില്‍ ഉണ്ടായിരുന്നതെന്നാണ് ഫ്രഞ്ച് കോസ്റ്റ് ഗാര്‍ഡ് വെളിപ്പെടുത്തുന്നത്. ഈ വര്‍ഷം ഇംഗ്ലിഷ് ചാനലില്‍ അനധികൃത കുടിയേറ്റക്കാരുടെ ബോട്ടുമുങ്ങി ഉണ്ടാകുന്ന ഏറ്റവും വലിയ അപകടമാണിത്. ഇതിനു മുമ്പ് ഈവര്‍ഷം തന്നെ പല അപകടങ്ങളിലായി മുപ്പതോളം പേര്‍ സമാനമായ രീതിയിയില്‍ മരിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രയേറെ പേര്‍ക്ക് ഒറ്റ അപകടത്തില്‍ ജീവഹാനി സംഭവിക്കുന്നത് ആദ്യമാണ്.

ബോട്ടില്‍ ഉള്‍ക്കൊള്ളാവുന്നതില്‍ അധികം ആളുകളെ കുത്തിനിറച്ച് കയറ്റിവിടുന്നതാണ് ഇത്തരത്തിലുള്ള അപകടത്തിന്റെ പ്രധാന കാരണം. ലൈഫ് ജാക്കറ്റുപോലും ഇല്ലാതെ കൊച്ചു കുട്ടികളുമായി അഭയം തേടിയുള്ള യാത്രയ്ക്ക് ഇറങ്ങുന്നവര്‍ വരുത്തിവയ്ക്കുന്നതാണ് ഇത്തരം അപകടങ്ങളില്‍ ഏറെയും. ഈവര്‍ഷം ഇതിനോടകം 21,000 പേര്‍ഇംഗ്ലിഷ് ചാനലിലൂടെ ബ്രിട്ടനിലേക്ക് അഭയാര്‍ഥികളായി എത്തി എന്നറിയുമ്പോളാണ് ഈ അനധികൃത അഭയാര്‍ഥി പ്രവാഹത്തിന്റെ ആഴവും പരപ്പും മനസിലാകുക. മുന്‍വര്‍ഷം ഇതേകാലയളവില്‍ അതിര്‍ത്തി കടന്ന് എത്തിയവരേക്കാള്‍ വളരെ കൂടുതലാണ് ഇത്. 2023ല്‍ ആകെയെത്തിയവരുടെ എണ്ണം 29,437 ആയിരുന്നു. 2022ല്‍ എത്തിയ റെക്കോര്‍ഡ് സംഖ്യയുമായി (45,755) തട്ടിച്ചുനോക്കുമ്പോള്‍ നേരിയ കുറവുണ്ടെന്നതു മാത്രമാണ് ആശ്വസത്തിനു വക നല്‍കുന്നത്. 2018 മുതല്‍ ഇതുവരെ അനധികൃത ബോട്ടുകളില്‍ അതിര്‍ത്തി കടന്ന് എത്തിയവരുടെ എണ്ണം ആകെ 130,000 ആണ്. അഫ്ഗാനിസ്ഥാന്‍- 5370, ഇറാന്‍- 3844, ടര്‍ക്കി- 2935, സിറിയ-2849, എരിത്രിയ- 2817, ഇറാഖ്- 2508, സുഡാന്‍-2129, അല്‍ബേനിയ- 755, കുവൈറ്റ് -571, മറ്റുള്ളവര്‍-3607 എന്നിങ്ങനെയാണ് ഈ വര്‍ഷം ഇതുവരെയുള്ള അഭയാര്‍ഥികളുടെ കണക്ക്.

കടല്‍ കടന്നെത്തുന്ന അഭയാര്‍ഥികലെ റുവാണ്ടയിലേക്ക് നാടുകടത്താനുള്ള മുന്‍ ടോറി സര്‍ക്കാരിന്റെ പദ്ധതി ലേബര്‍ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ നിര്‍ത്തലാക്കിയിരുന്നു. ഈ പദ്ധതി നടപ്പാക്കുമെന്നു പ്രഖ്യാപിച്ചപ്പോള്‍ തന്നെ അഭയാര്‍ഥികളുടെ ഒഴുക്കിന് കുറവു വന്നിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാരിന്റെ നയം മാറ്റത്തോടെ കടല്‍ കടന്നെത്തിയാല്‍ എന്നെങ്കിലും അഭയാര്‍ഥി സ്റ്റാറ്റസ് ലഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ജീവന്‍ പണയംവച്ചും ബ്രിട്ടനിലേക്ക് എത്താന്‍ ഇതാണ് അഭയാര്‍ഥികളെ പ്രേരിപ്പിക്കുന്നത്. കള്ളക്കടത്തു മാഫിയ സംഘങ്ങളുടെയും മനുഷ്യക്കടത്തുകാരുടെയും ഇരകളായി ബ്രിട്ടനിലേക്ക് എത്തുന്ന അഭയാര്‍ഥികളുടെ ഒഴുക്കിനു തടയിടാന്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി ഇപ്പോള്‍ പറയുന്നത്. എന്നാല്‍ എന്തുതരം നടപടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുന്നില്ല. നിലവില്‍ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ 118,882 പേരാണ് അഭയാര്‍ഥി സ്റ്റാറ്റസിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നത്.

 
Other News in this category

 
 




 
Close Window