ലണ്ടന്‍: യോര്‍ക്ക്ഷെയറിലെ കീത്ലിയില്‍ മലയാളി നഴ്‌സ് അന്തരിച്ചു. കീത്ലിയിലെ ആദ്യകാല മലയാളികളില്‍ ഒരാളും എയര്‍ഡേല്‍ ഹോസ്പിറ്റിലില്‍ സ്റ്റാഫ് നഴ്‌സുമായിരുന്ന മറിയാമ്മ രാജു (77) ആണ് മരിച്ചത്. പന്തളം കുളനട കോയിപ്പുറത്ത് കിഴക്കേതില്‍ കുടുംബാംഗമാണ് പരേത. 2003ലാണ് ഇവരുടെ കുടുംബം കീത്ലിയില്‍ എത്തുന്നത്. റോബിന്‍സണ്‍ രാജു (കാനഡ), റെയാന്‍ രാജു എന്നിവര്‍ മക്കാളാണ്. സംസ്‌കാരം പിന്നീട്.