ലണ്ടന്‍: യുകെയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഗര്‍ഭിണിയായ മലയാളി യുവതിയെ കാറിടിച്ചു തെറിപ്പിച്ചു. കഴിഞ്ഞ മാസം സെപ്റ്റംബര്‍ 29 ന് രാത്രി ബാംബര്‍ പാലത്തിന് സമീപമാണ് അപകടം. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന വയനാട് സ്വദേശിനിയാണ് അപകടത്തില്‍പ്പെട്ടത്. യുവതിയുടെ നില അതീവ ഗുരുതരമാണ്. തലയ്ക്കും വയറിനും ഗുരുതര പരിക്കേറ്റ യുവതി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായി. ജീവന്‍ രക്ഷിക്കാനുള്ള പരമാവധി ശ്രമത്തിലാണ് ആശുപത്രി അധികൃതര്‍. സംഭവത്തില്‍ പതിനാറും പതിനേഴും വയസ് പ്രായമുള്ള രണ്ട് ആണ്‍കുട്ടികളെ അറസ്റ്റ് ചെയ്തു. FY 62MXC രജിസ്ട്രേഷന്‍ ടൊയോട്ട പ്രിയസ് കാറാണ് അപകടത്തില്‍പ്പെട്ടത്. ഭര്‍ത്താവിനൊപ്പം യാത്ര ചെയ്ത യുവതി റോഡ് ക്രോസ് ചെയ്തതിന് ശേഷം ഭര്‍ത്താവ് തിരിഞ്ഞു നോക്കുമ്പോഴേക്കും കാറിടിച്ച് തെറിച്ചുപോവുകയായിരുന്നു. ദാരുണ സംഭവമാണ് നടന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.