ലണ്ടന്‍: ബ്രിട്ടനില്‍ വെള്ളപ്പൊക്കം തുടരുന്നു. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന് റിപ്പോര്‍ട്ട്. ഇതോടെ കൂടുതല്‍ മേഖലകളില്‍ വെള്ളപ്പൊക്കമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഈസ്റ്റ് മിഡ്ലാന്‍ഡ്സിലും ഈസ്റ്റ് ആംഗ്ലിയയിലുമായിരിക്കും ഏറ്റവുമധികം മഴയ്ക്ക് സാധ്യത. മഞ്ഞ മുന്നറിയിപ്പാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ഇവിടങ്ങളില്‍ വെള്ളം കയറാനുള്ള സാധ്യത കൂടുതലാണ്. മുന്നറിയിപ്പുള്ള മേഖലകളില്‍ 30-40 എംഎം വരെ മഴയാണ് പ്രതീക്ഷിച്ചിരിക്കുന്നത്. 64 ചുവപ്പ് വെള്ളപ്പൊക്ക മുന്നറിയിപ്പുകളും, 157 ആംബര്‍ വെള്ളപ്പൊക്ക അലേര്‍ട്ടുകളുമാണ് ഇംഗ്ലണ്ടില്‍ നിലവിലുള്ളത്. മിഡ്ലാന്‍ഡ്സ്, ഈസ്റ്റ്, നോര്‍ത്ത് എന്നിവിടങ്ങളില്‍ നദികളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. നോര്‍ത്ത് വെയില്‍സിലെ റിവര്‍ ഡീ, റിവര്‍ അലിന്‍ നദികളിലും ആംബര്‍ അലേര്‍ട്ട് നിലവിലുണ്ട്. വൈദ്യുതി ബന്ധം തകരാറിലാകാനും, മൊബൈല്‍ ഫോണ്‍ കവറേജ് ഉള്‍പ്പെടെ തടസ്സപ്പെടാനും സാധ്യതയുണ്ടെന്നാണ് സൂചന. ബസ്, ട്രെയിന്‍ സര്‍വ്വീസുകളും ബാധിക്കപ്പെടും. റോഡില്‍ മഴയും, വെള്ളപ്പൊക്കവും മൂലം യാത്രകള്‍ക്ക് കാലതാമസം നേരിടും.