ലണ്ടന്‍: മുന്‍ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവുമായിരുന്ന വില്യം ഹേഗ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ പുതിയ ചാന്‍സലറായി തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ ബ്രിട്ടീഷ് ഗവര്‍ണറായിരുന്ന ക്രിസ് പാറ്റ?ന്റെ പിന്‍ഗാമിയായി ഹേഗിനെ നാമകരണം ചെയ്തു.ഉന്നതവിദ്യാഭ്യാസരംഗത്തെ ഏറ്റവും മഹത്തായ പദവികളില്‍ ഒന്നാണ് ഒക്‌ഫോര്‍ഡ് ചാന്‍സലറുടേത്. കുറഞ്ഞത് 800 വര്‍ഷമെങ്കിലും പഴക്കമുണ്ട് ഈ സ്ഥാനത്തിന്. സര്‍വകലാശാലയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള 160ാമത്തെ ചാന്‍സലറായിരിക്കും ഹേഗ്.
മുന്‍ തൊഴില്‍ മന്ത്രി പീറ്റര്‍ മണ്ടല്‍സണ്‍ അടക്കം മറ്റ് നാലു സ്ഥാനാര്‍ത്ഥികളുമായി അദ്ദേഹം മത്സരിച്ചു. ഈ സ്ഥാനത്തേക്കുള്ള അവസാന റൗണ്ട് വോട്ടെടുപ്പില്‍ ഭൂരിപക്ഷം പിന്തുണയും ഹേഗ് നേടി.24,000ത്തിലധികം മുന്‍ വിദ്യാര്‍ഥികളും സര്‍വകലാശാലയുടെ ഭരണസമിതിയിലെ മുന്‍കാല അംഗങ്ങളും നിലവിലുള്ള അംഗങ്ങളും തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു. 'എ?ന്റെ ഹൃദയവും ആത്മാവും ഓക്സ്ഫോര്‍ഡിലാണ്. വരും വര്‍ഷങ്ങളില്‍ ഞാനേറെ ഇഷ്ടപ്പെടുന്ന സര്‍വകലാശാലയെ സേവിക്കുന്നതിനായി എന്നെത്തന്നെ സമര്‍പ്പിക്കും'- 63 കാരനായ ഹേഗ് പറഞ്ഞു.