ലണ്ടന്‍: പുതിയ ശമ്പള വാഗ്ദാനവും നിരസിച്ചതിനെ തുടര്‍ന്ന് സമരം തുടരാന്‍ ബര്‍മിങ്ഹാമിലെ ബിന്‍ തൊഴിലാളികള്‍. ഒരു മാസമായി തുടരുന്ന പണിമുടക്കില്‍ റോഡിന് ഇരുവശവും മാലിന്യം കുമിഞ്ഞുകൂടിയ അവസ്ഥയാണ്. പുതിയ വാഗ്ദാനത്തില്‍ തൃപ്തിയില്ലെന്നും 200 ഡ്രൈവര്‍മാരുടെ ശമ്പളം വെട്ടികുറയ്ക്കാനുള്ള സാധ്യത പരിഹരിക്കപ്പെടുന്നില്ലെന്നും യുണൈറ്റ് യൂണിയന്‍ പറഞ്ഞു. എന്നാല്‍ പുതിയ വാഗ്ദാനം ന്യായമാണെന്ന് ലേബര്‍ പാര്‍ട്ടി നേതൃത്വത്തിലുള്ള കൗണ്‍സില്‍ അവകാശപ്പെട്ടു.
യുണൈറ്റ് യൂണിയനിലെ 97 ശതമാനം പേരും കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്തു. വേസ്റ്റ് റീസൈക്ലിങ് ആന്‍ഡ് കളക്ഷന്‍ ഓഫീസര്‍ തസ്തികകള്‍ നീക്കം ചെയ്യാനുള്ള തീരുമാനത്തിനെതിരെയാണ് സമരം തുടങ്ങിയത്. 170 തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം എണ്ണായിരം പൗണ്ട് വരെ നഷ്ടമാകും. ചിലര്‍ക്ക് ഭാവിയിലെ ശമ്പള വര്‍ദ്ധനവ് നഷ്ടമായേക്കാമെന്നും യൂണിയന്‍ വ്യക്തമാക്കുന്നു. മോശം കൗണ്‍സില്‍ തീരുമാനങ്ങളുടെ വില തൊഴിലാളികള്‍ വഹിക്കേണ്ടെന്ന് യൂണൈറ്റ് പറഞ്ഞു. പണിമുടക്ക് തുടരുമെന്നും അവര്‍ വ്യക്തമാക്കി. മാലിന്യത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം നീക്കം ചെയ്തതായും ശേഷിക്കുന്നവ ഉടന്‍ മാറ്റുമെന്നും ഉപപ്രധാനമന്ത്രി ആഞ്ചല റെയ്നര്‍ വ്യക്തമാക്കി. സിറ്റിയില്‍ മാലിന്യം കൂടി കിടക്കുന്നതില്‍ വലിയ ആശങ്ക ഉയരുകയാണ്. ജനങ്ങള്‍ക്ക് രോഗിങ്ങളുണ്ടായേക്കും. മലിനീകരണപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്നാണ് ജനങ്ങളും ആവശ്യപ്പെടുന്നത്.