|
ഫാഷന്‍ പരീക്ഷണങ്ങള്‍ കൊണ്ട് ആരാധകരുടെ മനം കവരുകയാണ് ബോളിവുഡ് സുന്ദരി ദീപിക പദുകോണ്‍. മുംബൈ ഫിലിം ഫെസ്റ്റ് 2019 ന്റെ വേദിയിലും താരം പതിവു തെറ്റിച്ചില്ല. കറുത്ത പുള്ളികളുളള നീല ഗൗണിലാണ് താരസുന്ദരി ഇത്തവണ കയ്യടി നേടിയത്.
ഓഫ് ഷോള്‍ഡര്‍ സ്‌റ്റൈലില്‍ ഒരുക്കിയ ഗൗണ്‍ ഡിസൈന്‍ ചെയ്തത് മര്‍മര്‍ ഹാലിമാണ്. സമീപകാലത്ത് ദീപിക തിരഞ്ഞെടുത്ത ഗൗണുകളേക്കാള്‍ സിംപിളാണ് ഇത്. ഷെയ്പ്പിങ്ങിലും തുണിയുടെ നിറത്തിലുമാണ് ഗൗണിന്റെ ആകര്‍ഷണം നിറയുന്നത്. ഗൗണിന്റെ ഫ്രില്ലുകള്‍ക്ക് കൂടുതല്‍ മികവ് തോന്നുന്ന രീതിയിലാണ് സ്റ്റിച്ചിങ്.
സീറോ മേക്കപ്പ് ലുക്കും സോഫ് കേര്‍ള്‍ ഹെയര്‍സ്‌റ്റൈലും ചേര്‍ന്നതോടെ ദീപിക ഫാഷന്‍ ലോകത്തിന്റെ പ്രശംസ പിടിച്ചു പറ്റി. പതിവും ശൈലിയില്‍ മനോഹരമായ ചിരിയും സ്‌റ്റൈലിഷ് നടത്തവും ആരാധകരുടെ ഹൃദയം കവര്‍ന്നു. |