Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5941 INR  1 EURO=107.0205 INR
ukmalayalampathram.com
Mon 06th Apr 2026
 
 
ആരോഗ്യം
  Add your Comment comment
ഇന്ത്യയിലെ 10 കോടി ആളുകള്‍ പ്രമേഹ രോഗികളാണെന്ന് പഠന റിപ്പോര്‍ട്ട്
Text By: UK Malayalam Pathram
ഇന്ത്യയില്‍ ജനസംഖ്യയുടെ 11.4 ശതമാനം പ്രമേഹബാധിതരാണെന്ന് കണക്കുകള്‍. ഏകദേശം 10.1 കോടി ജനങ്ങള്‍ പ്രമേഹബാധിതരാണെന്ന് 2023-ല്‍ 'ദി ലാന്‍സെറ്റ്' പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ഇതിനുപുറമെ 13.6 കോടി ആളുകള്‍ പ്രീ-ഡയബറ്റിക് ഘട്ടത്തിലുമാണ്. ഐ.സി.എം.ആറും മദ്രാസ് ഡയബറ്റിസ് റിസര്‍ച്ച് ഫൗണ്ടേഷനും സംയുക്തമായാണ് ഈ പഠനം നടത്തിയത്.

കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം 3 ശതമാനത്തില്‍ നിന്ന് 11 ശതമാനത്തിലേക്ക് ഉയര്‍ന്നതിനെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. 'ഒരേ ജീനുകള്‍, സമാനമായ ഭക്ഷണം, എന്നിട്ടും എന്തുകൊണ്ട് രോഗികള്‍ കൂടി?' എന്ന ചോദ്യം എക്‌സില്‍ (X) വൈറലായി. ഇതിന് മറുപടിയായി ഭൂരിഭാഗം ആളുകളും വിരല്‍ ചൂണ്ടുന്നത് മാറിയ ഭക്ഷണശീലത്തിലേക്കും അലസമായ ജീവിതശൈലിയിലേക്കുമാണ്.
 
Other News in this category

 
 




 
Close Window