Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
സിനിമ
  Add your Comment comment
'ഓപ്പറേഷന്‍ ത്രാള്‍'; ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന പുത്തന്‍ സിനിമ
Text By: UK Malayalam Pathram
ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'ഓപ്പറേഷന്‍ ത്രാള്‍' ഒഫീഷ്യല്‍ ടൈറ്റില്‍ പുറത്ത്. നടന്‍ മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ടൈറ്റില്‍ പുറത്തിറക്കിയിരിക്കുന്നത്. സംഗീത സംവിധായകന്‍ രതീഷ് വേഗ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തില്‍ നിര്‍മ്മിക്കുന്നു.
യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം ജമ്മു കശ്മീരിലെ ത്രാളില്‍ ഇന്ത്യന്‍ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടല്‍ പ്രമേയമായാണ് എത്തുന്നതെന്നാണ് സൂചന. പാന്‍ ഇന്ത്യന്‍ സിനിമയായി ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലാണ് വേള്‍ഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്. ഈ വര്‍ഷം ക്രിസ്മസ് റിലീസായാണ് ചിത്രമെത്തുന്നത്.
 
Other News in this category

 
 




 
Close Window