Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5941 INR  1 EURO=107.0205 INR
ukmalayalampathram.com
Mon 06th Apr 2026
 
 
ബിസിനസ്‌
  Add your Comment comment
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍: നമോ ഭാരത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
Text By: UK Malayalam Pathram
ഇന്ത്യയിലെ ആദ്യ റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റമായ (RRTS) നമോ ഭാരത് ട്രെയിനും മീററ്റ് മെട്രോയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ശതാബ്ദി നഗര്‍ സ്റ്റേഷനില്‍ വെച്ചാണ് അദ്ദേഹം ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചത്. ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ശതാബ്ദി നഗറില്‍ നിന്ന് മീററ്റ് സൗത്ത് സ്റ്റേഷന്‍ വരെ മെട്രോയില്‍ യാത്ര ചെയ്തു.
മെട്രോ യാത്രയ്ക്ക് ശേഷം മോഹിയിദ്ദീന്‍പൂരില്‍ നടന്ന പൊതുസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ മുഖച്ഛായ മാറ്റുന്ന 12,930 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. അടിസ്ഥാന സൗകര്യ വികസനം, നഗരവികസനം, പൊതുസേവനങ്ങള്‍ തുടങ്ങിയ മേഖലകളിലൂന്നിയുള്ളതാണ് ഈ പദ്ധതികള്‍.
മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് നമോ ഭാരത് ട്രെയിനുകള്‍. ഇവയ്‌ക്കൊപ്പം തന്നെ സര്‍വീസ് നടത്തുന്ന മീററ്റ് മെട്രോ, മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയുമായി ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മെട്രോ സിസ്റ്റമായി മാറി. വെറും 30 മിനിറ്റ് കൊണ്ട് ഈ മെട്രോ റൂട്ട് പൂര്‍ത്തിയാക്കാന്‍ സാധിക്കും. സരായ് കാലെ ഖാന്‍, ആനന്ദ് വിഹാര്‍, ഗാസിയാബാദ്, മുറാദ്നഗര്‍, മോദിനഗര്‍, മീററ്റ് സൗത്ത് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ഈ ഇടനാഴി ബന്ധിപ്പിക്കുന്നു.
 
Other News in this category

 
 




 
Close Window