Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
അസോസിയേഷന്‍
  Add your Comment comment
ബ്രിട്ടന്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ചരിത്രമായി
Text By: UK Malayalam Pathram

ബ്രിട്ടന്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലണ്ടനിലെ ഈസ്റ്റ് ഹാമില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ജനപങ്കാളിത്തം കൊണ്ട് ചരിത്രമായി. കഴിഞ്ഞ ഞായറാഴ്ച നടന്ന പരിപാടിയില്‍ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തിലധികം പേരാണ് പങ്കെടുത്തത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മലയാളി ഇഫ്താര്‍ മീറ്റുകളിലൊന്നായി ഈ സംഗമം മാറി. വിവിധ ഘടകങ്ങളുടെ കീഴില്‍ പലയിടങ്ങളിലായി ഇഫ്താര്‍ സംഗമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും സെന്‍ട്രല്‍ കമ്മിറ്റി നേരിട്ട് നടത്തിയ ഈ പ്രോഗ്രാമിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. രജിസ്‌ട്രേഷന്‍ 1200 കടന്നതോടെ ഹാളിന്റെ പരിമിതി കണക്കിലെടുത്ത് സംഘാടകര്‍ക്ക് രജിസ്‌ട്രേഷന്‍ നടപടികള്‍ നേരത്തെ അവസാനിപ്പിക്കേണ്ടി വന്നു. ബ്രിട്ടന്റെ വിവിധ നഗരങ്ങളില്‍ നിന്നുള്ള മലയാളികള്‍ ഒത്തുചേര്‍ന്ന ഈ സംഗമം പ്രവാസലോകത്തെ സൗഹൃദത്തിന്റെയും ഒരുമയുടെയും വേദിയായി മാറി. പരിപാടി വന്‍ വിജയമാക്കിയ മുഴുവന്‍ പ്രവര്‍ത്തകരെയും കെഎംസിസി ഭാരവാഹികള്‍

 
Other News in this category

 
 




 
Close Window