Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
സിനിമ
  Add your Comment comment
2026 ഓസ്‌കര്‍ അവാര്‍ഡിന്റെ നിറവില്‍ എമി മാടിഗന്‍; ഷോണ്‍ പെന്‍
Text By: UK Malayalam Pathram
98ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. വെപ്പണ്‍സ് ചിത്രത്തിലെ അഭിനയമിവിന് സഹനടിയായി എമി മാടിഗനെയും വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറിലെ പ്രകടനത്തിന് സഹനടനായി ഷോണ്‍ പെന്നിനെയും തിരഞ്ഞെടുത്തു. കാസ്റ്റിങ് ഡയറക്ഷന്‍ എന്ന പുതിയ കാറ്റഗറി ഇത്തവണ പുതുതായി ഉള്‍പ്പെടുത്തിയിരുന്നു. ഈ വിഭാഗത്തില്‍ ആദ്യ അവാര്‍ഡ് കരസ്ഥമാക്കിയിരിക്കുന്നത് വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ എന്ന ചിത്രത്തിലൂടെ കസാന്‍ഡ്ര കുലുക്കുന്‍ഡിസാണ്.

മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം രണ്ട് ചിത്രങ്ങള്‍ക്ക്. 'ദ് സിങ്ങേഴ്‌സ്', 'ടു പീപ്പിള്‍ എക്‌സ്‌ചേഞ്ചിങ് സലൈവ' എന്നീ ചിത്രങ്ങള്‍ പുരസ്‌കാരം പങ്കിട്ടു. മൈക്ക് ഹില്‍, ജോര്‍ദന്‍, സാമുവല്‍, ക്ലിയോണ ഫ്യുറെ എന്നിവര്‍ക്ക് മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈലിങ്ങിനുള്ള പുരസ്‌കാരം ലഭിച്ചു. 'ഫ്രാങ്കെന്‍സ്‌റ്റൈന്‍' എന്ന ചിത്രമാണ് ഓസ്‌കാര്‍ നേടികൊടുത്തത്. മികച്ച കോസ്റ്റ്യൂം ഡിസൈനുള്ള പുരസ്‌കാരവും ഈ ചിത്രം നേടി. കേറ്റ് ഹോളെയാണ് ഈ വിഭാ?ഗത്തില്‍ പുരസ്‌കാരം നേടിയത്.
 
Other News in this category

 
 




 
Close Window