Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മത്സരിക്കാന്‍ തീരുമാനിച്ച് കെ. സുധാകരന്‍: ഹൈക്കമാന്‍ഡുമായി ആശയ വിനിമയത്തിന് തയാറായില്ല
Text By: UK Malayalam Pathram
മത്സരിക്കാന്‍ ഉറച്ച് നാമനിര്‍ദേശ പത്രിക നല്‍കാന്‍ കെ.സുധാകരന്‍. കേരള ഹൗസില്‍ എത്തി പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ നടപടി പൂര്‍ത്തിയാക്കി മടങ്ങി. കഴിഞ്ഞദിവസം രാവിലെയാണ് അദേഹം ഡല്‍ഹിയില്‍ എത്തിയത്. ഹൈക്കമാന്‍ഡുമായി ആശയവിനിമയം നടത്താന്‍ ഇതുവരെ കെ സുധാകരന്‍ തയാറായിട്ടില്ല. എംകെ രാഘവന്‍ അടക്കമുള്ള നേതാക്കള്‍ അദേഹത്തെ ഫ്‌ലാറ്റില്‍ എത്തി കണ്ടിരുന്നു. അനുനയത്തിന് വിവിധ കോണുകളില്‍ നിന്ന് ശ്രമം നടത്തുമ്പോഴും കെ സുധാകരന്‍ വഴങ്ങാന്‍ തയാറായിട്ടില്ല. എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. കഴിഞ്ഞദിവസം ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചെങ്കിലും കണ്ണൂരിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നില്ല.
 
Other News in this category

 
 




 
Close Window