Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
Teens Corner
  Add your Comment comment
ന്യൂയോര്‍ക്കില്‍ ലാന്‍ഡിങ്ങിനു പിന്നാലെ വിമാനം ഇടിച്ചു: ഗ്രൗണ്ട് വെഹിക്കിളുമായുള്ള കൂട്ടിയിടിയില്‍ ആളപായം ഇല്ല
Text By: UK Malayalam Pathram
എയര്‍ കാനഡ എക്‌സ്പ്രസ് വിമാനം ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തില്‍ ഗ്രൗണ്ട് വെഹിക്കിളുമായി കൂട്ടിയിടിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ലാന്‍ഡിംഗിന് പിന്നാലെയാണ് അപകടമുണ്ടായത്. വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ മറ്റ് വിമാനങ്ങളുടെ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു.
ഫ്‌ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്‌ലൈറ്റ്റഡാര്‍ 24 നല്‍കുന്ന വിവരമനുസരിച്ച്, വിമാനം റണ്‍വേയില്‍ ഇറങ്ങിയ ഉടനെ അവിടെയുണ്ടായിരുന്ന വാഹനത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ന്യൂയോര്‍ക്ക് സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വിമാനത്തിന്റെ മുന്‍ഭാഗത്തിന് കനത്ത കേടുപാടുകള്‍ സംഭവിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു.
 
Other News in this category

 
 




 
Close Window