Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
Teens Corner
  Add your Comment comment
ഓസ്ട്രേലിയയിലെ വിക്ടോറിയയില്‍ വാഹനാപകടം മലയാളി യുവാവിന് ദാരുണാന്ത്യം
Text By: UK Malayalam Pathram
ഓസ്ട്രേലിയയില്‍ വാഹനാപകടത്തില്‍ എരുമേലി മുക്കൂട്ടുതറ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്ത് ഉണ്ടായ വാഹനാപകടത്തില്‍ ടിജോ ജോസ് തോമസ് (35) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ഓടെ ബെന്‍ഡിഗോയ്ക്ക് സമീപമുള്ള ഹണ്ട്‌ലി ഫോസ്റ്റര്‍വില്ലെ റോഡിലായിരുന്നു അപകടം. ജോലിക്ക് പോകുന്നതിനിടെ സഞ്ചരിച്ചിരുന്ന ടിജോയുടെ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചതായാണ് പ്രാഥമിക വിവരം.

മെല്‍ബണില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള കില്‍മോറിലാണ് ടിജോ കുടുംബസമേതം താമസിച്ചിരുന്നത്. ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന ഷിഫ്റ്റിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ടിജോ ഓടിച്ചിരുന്ന ചുവന്ന ടൊയോട്ട യാരിസ് കാറില്‍ അപകടസമയത്ത് മറ്റാരും ഉണ്ടായിരുന്നില്ല. അപകടത്തിന് തൊട്ടുമുമ്പ്, ഒരു മണിവരെ സുഹൃത്തുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് ടിജോയുടെ വിവാഹം അഞ്ജു തോമസുമായി നടന്നത്. കുടുംബവും സുഹൃത്തുക്കളും ഈ ദുരന്തം ഉള്‍ക്കൊള്ളാനാകാതെ ദുഃഖത്തിലാണുള്ളത്. വിക്ടോറിയയിലെ മലയാളി അസോസിയേഷനും ബെന്‍ഡിഗോ, മെല്‍ബണ്‍ മേഖലകളിലെ മലയാളി കൂട്ടായ്മകളും അനുശോചനം രേഖപ്പെടുത്തി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
 
Other News in this category

 
 




 
Close Window