Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6091 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 05th Apr 2026
 
 
ആരോഗ്യം
  Add your Comment comment
ഗൊണോറിയയ്‌ക്കെതിരെ വാക്‌സിനേഷന്‍ നല്‍കുന്ന ആദ്യത്തെ രാജ്യമായി മാറാന്‍ ഇംഗ്ലണ്ട്
Text By: UK Malayalam Pathram
ലൈംഗികമായി പകരുന്ന ഗൊണോറിയയ്‌ക്കെതിരെ വാക്‌സിനേഷന്‍ നല്‍കുന്ന ആദ്യത്തെ രാജ്യമായി മാറാന്‍ ഇംഗ്ലണ്ട്. ഈ അണുബാധ കുതിച്ചുയരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ രോഗത്തിന്റെ നിയന്ത്രണത്തിന് ഇത് സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

തുടക്കത്തില്‍ ഇത് എല്ലാവര്‍ക്കും ലഭ്യമാകില്ലെന്നാണ് സൂചന. ആദ്യഘട്ടത്തില്‍ ഒന്നിലധികം ലൈംഗിക പങ്കാളികളുള്ള ഗേ, ബൈ സെക്ഷ്വല്‍ പുരുഷന്മാരിലുമാകും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. വാക്‌സിന്‍ 30-40% ഫലപ്രദമാണ്. അതുകൊണ്ടുതന്നെ വര്‍ദ്ധിച്ചുവരുന്ന അണുബാധകളുടെ എണ്ണം ഇത് കുറയ്ക്കും എന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്നത്. 2023-ല്‍ 85,000-ത്തിലധികം കേസുകള്‍ ആണ് ഉണ്ടായിരുന്നത്. ഇത് 1918-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക് ആണ്.

ഗൊണോറിയ രോഗത്തിന് എല്ലായ്‌പ്പോഴും ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. പക്ഷേ ചിലരില്‍ ജനനേന്ദ്രിയ വീക്കം, വേദന എന്നിവ അനുഭവപ്പെടാം. വാക്‌സിനേഷന്‍ ഓഗസ്റ്റില്‍ ആരംഭിക്കുകയും ലൈംഗികാരോഗ്യ സേവനങ്ങള്‍ വഴി വാഗ്ദാനം ചെയ്യുകയും ചെയ്യും.
 
Other News in this category

 
 




 
Close Window